അലഹാബാദ് ഹെെക്കോടതിയില്‍ ഗ്രൂപ്പ് സി, ഡി തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3,495 ഒഴിവുകളുണ്ട്. ഡിസംബർ ആറു മുതൽ ഒാൺലെെനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 26.
സ്റ്റെനോഗ്രഫർ ഗ്രേഡ് III: ബിരുദം സ്റ്റെനോഗ്രഫിയിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്, DOEACC സൊസെെറ്റിയിൽ നിന്നുമുള്ള CCC സർട്ടിഫിക്കറ്റ്.
ജൂണിയർ അസിസ്റ്റന്റ് , പെയ്ഡ് അപ്രന്റിസ്: ഇന്റർമീഡിയറ്റ്, DOEACC സൊസെെറ്റിയിൽ നിന്നുമുള്ള CCC സർട്ടിഫിക്കറ്റ്, ഹിന്ദി/ ഇംഗ്ലീഷ് ടെെപ്പ് റെെറ്റിംഗിൽ മിനിട്ടിൽ 25/ 30 വാക്കു വേഗം (കംപ്യൂട്ടർ).
ഡ്രൈവർ ഗ്രേഡ് IV: ഹെെസ്കൂൾ , ഫോർ വീലർ ഡ്രൈവിംഗ് ലെെസൻസ്.
ട്യൂബ് വെൽ ഒാപ്പറേറ്റർ കം ഇലക്ട്രീഷ്യൻ: ജൂനിയർ ഹെെസ്കൂൾ , ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സ് (ഐടിഐ).
പ്രോസസ് സർവർ: ഹെെസ്കൂൾ ജയം.
ഒാർഡേർലി/പ്യൂൺ/ ഒാഫീസ് പ്യൂൺ/ ഫറാഷ്: ജൂണിയർ ഹെെസ്കൂൾ.
ചൗക്കിദാർ/ വാട്ടർമാൻ/ സ്വീപ്പർ/ മാലി/ കൂലി /ബിസ്തി/ ലിഫ്റ്റ്മാൻ: ജൂണിയർ ഹെെസ്കൂൾ
സ്വീപ്പർ കം ഫറാഷ്: ആറാം ക്ലാസ്.
വിശദവിവരങ്ങൾക്ക്: www.allahabadhighcourt.in