ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോണ്‍സ് ടീമിൽ (ICERT) സയന്റിസ്റ്റ് സി, ഡി തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണികസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (NIELIT) റിക്രൂട്ട്മെന്റ് നടത്തുന്നു.
സയന്റിസ്റ്റ് സി: 42 ഒഴിവ്.
സയന്റിസ്റ്റ് ഡി: 14
അപേക്ഷാ ഫീസ്: 800 രൂപ. എസ്സി, എസ്ടി, വികലാംഗർ, വനിതകൾ എന്നിവർക്ക് 400 രൂപ.
അപേക്ഷിക്കേണ്ട വിധം: https://recruitment-delhi.nielit.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 19.
സെയിലിൽ അവസരം
സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയിൽ) പശ്ചിമബംഗാളിലെ ബേണ്‍പുർ ഐഐഎസ്സിഒ പ്ലാന്റിൽ ടെക്നീഷൻ ട്രെയിനി തസ്തികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓപ്പറേറ്റർ കം ടെക്നീഷൻ (ട്രെയിനി): 126 ഒഴിവ്.
അറ്റൻഡന്റ് കം ടെക്നീഷൻ (ട്രെയിനി): 30
എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷിക്കേണ്ട വിധം: https://www.sailcareers.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഡിസംബർ 14.
ഡിആർഡിഒയിൽ സയന്റിസ്റ്റ്
ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ സയന്റിസ്റ്റ് ഇ, സയന്റിസ്റ്റ് ഡി, സയന്റിസ്റ്റ് സി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സയന്റിസ്റ്റ് ഇ- രണ്ട്, സയന്റിസ്റ്റ് ഡി- രണ്ട്
സയന്റിസ്റ്റ് സി- 11 എന്നിങ്ങനെയാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് www.drdo.gov.in.