കു​ഞ്ച​ന്‍റെ ക​ല
കു​ഞ്ച​ന്‍റെ ക​ല

ഡോ. ​സി.
രാ​വു​ണ്ണി
പേ​ജ്: 260 വി​ല: ₹ 340
കേ​ര​ള സാ​ഹി​ത്യ
അ​ക്കാ​ദ​മി, തൃ​ശൂ​ർ
ഫോ​ൺ: 9447223742

തു​ള്ള​ൽ​ക്ക​ല​യു​ടെ സൗ​ന്ദ​ര്യ​ശാ​സ്ത്ര​ത്തെ​ക്കു​റി​ച്ച് അ​ന​ന്യ​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഗ്ര​ന്ഥം. കു​ഞ്ച​ൻ ന​ന്പ്യാ​രു​ടെ ക​ലാ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള ഒ​രു അ​ക്കാ​ദ​മി​ക വി​ല​യി​രു​ത്ത​ലും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. തു​ള്ള​ൽ എ​ങ്ങ​നെ​യാ​ണ് ഒ​രു സ​മ​ഗ്ര​മാ​യ സാ​ഹി​ത്യ​ശി​ല്പ​മാ​കു​ന്ന​തെ​ന്ന് ഈ ​ഗ്ര​ന്ഥം പ​രി​ശോ​ധി​ക്കു​ന്നു.

കാ​രു​ണ്യ​ത്തി​ന്‍റെ രാ​ജ​കു​മാ​ര​ൻ

എ​ഡി: ആ​ന്‍റ​ണി
ആ​റി​ൽ​ചി​റ
പേ​ജ്: 88 വി​ല: ₹ 75
റെ​ക്ട​ർ ക​ല്ലൂ​ർ​ക്കാ​ട്
ബ​സി​ലി​ക്ക,
ച​ന്പ​ക്കു​ളം
ഫോ​ൺ: 9447505677

ജീ​വ​കാ​രു​ണ്യ​രം​ഗ​ത്തും സാ​മൂ​ഹ്യ​സേ​വ​ന​രം​ഗ​ത്തും നി​റ​ഞ്ഞ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഫാ. ​ഗ്രി​ഗ​റി ഒാ​ണം​കു​ള​ത്തി​നെ​ക്കു​റി​ച്ചു​ള്ള ഒാ​ർ​മ​ക്കു​റി​പ്പു​ക​ൾ. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം നി​ര​വ​ധി വ​ർ​ഷ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ച​വ​രും അ​ടു​ത്ത​റി​യാ​വു​ന്ന​വ​രു​മാ​ണ് ഒാ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

പ്ര​കൃ​തി​യി​ലെ പ്ര​തി​ഭാ​സ​ങ്ങ​ൾ

ടി.​കെ. മാ​റി​യി​ടം
പേ​ജ്: 110 വി​ല: ₹ 230
കൈ​ര​ളി ബു​ക്സ്,
ക​ണ്ണൂ​ർ
ഫോ​ൺ: 0497 2761200

അ​ദ്ഭു​തം ജ​നി​പ്പി​ക്കു​ന്ന പ്ര​കൃ​തി പ്ര​തി​ഭാ​സ​ങ്ങ​ളി​ലേ​ക്കും കൗ​തു​ക​ങ്ങ​ളി​ലേ​ക്കും ഒ​രു യാ​ത്ര. ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും സ​സ്യ​ജാ​ല​ങ്ങ​ളു​ടെ​യും സ​വി​ശേ​ഷ​മാ​യ അ​തി​ജീ​വ​ന രീ​തി​ക​ളും തി​രി​ച്ച​റി​യാം. ജീ​വ​ജാ​ല​ങ്ങ​ളെ ആ​വാ​സ വ്യ​വ​സ്ഥ​യു​മാ​യി ചേ​ർ​ത്തു​വ​ച്ചു​ള്ള അ​പ​ഗ്ര​ഥ​നം ന​ട​ത്തു​ന്നു ഈ ​വൈ​ജ്ഞാ​നി​ക ഗ്ര​ന്ഥം.

St. Thomas Apostolic Seminary Vadavathoor

ഡോ. ​മാ​ത്യു
കൊ​ച്ചാ​ദം​പ​ള്ളി​ൽ
പേ​ജ്: 400 വി​ല: ₹ 450
ഒ​ഐ​ആ​ർ​എ​സ്, കോ​ട്ട​യം
ഫോ​ൺ: 0481 2571807

വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക് സെ​മി​നാ​രി​യു​ടെ ച​രി​ത്ര​വും രേ​ഖ​ക​ളും സം​ബ​ന്ധി​ച്ച ആ​ധി​കാ​രി​ക ഗ്ര​ന്ഥം. 1962ൽ ​സെ​മി​നാ​രി സ്ഥാ​പി​ത​മാ​യ വ​ർ​ഷം മു​ത​ൽ ഇ​ന്നേ​വ​രെ​യു​ള്ള ച​രി​ത്രം. സെ​മി​നാ​രി​യു​ടെ ഉ​ത്ഭ​വം, ല​ക്ഷ്യം, പ്ര​വ​ർ​ത്ത​നം, സം​ഭാ​വ​ന​ക​ൾ, സ്ഥാ​പ​ക​ർ, ന​യി​ച്ച​വ​ർ തു​ട​ങ്ങി സ​മ​ഗ്ര​മാ​യ വി​വ​ര​ങ്ങ​ൾ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​പ​ഗ്ര​ഥി​ക്കു​ന്നു.

സ്നേ​ഹ​മു​ദ്ര​ക​ൾ

ഫാ. ​ജോ​യി
ചെ​ഞ്ചേ​രി​ൽ
എം​സി​ബി​എ​സ്
പേ​ജ്: 48 വി​ല: ₹ 30
ജീ​വ​ൻ ബു​ക്സ്,
കോ​ട്ട​യം
ഫോ​ൺ: 8078333125

ഉ​യി​ർ​പ്പി​ലൂ​ടെ മ​ര​ണം ക​വി​ത​യാ​യി മാ​റി​യ ക്രി​സ്തു​വി​ന്‍റെ കു​രി​ശി​ന്‍റെ വ​ഴി​യു​ടെ വ്യ​ത്യ​സ്ത​മാ​യ ചി​ന്ത​ക​ൾ. യു​വ​ജ​ന​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഏ​റെ ചി​ന്തി​ക്കാ​ൻ ഇ​ടം ന​ൽ​കു​ന്ന​താ​ണ് കു​രി​ശി​ന്‍റെ വ​ഴി​യി​ലെ പ്രാ​ർ​ഥ​ന​ക​ള​ട​ങ്ങി​യ ഈ ​കൈ​പ്പു​സ്ത​കം.

തെ​ര​ഞ്ഞെ​ടു​ത്ത ക​വി​ത​ക​ൾ

പു​റ​മ​ണ്ണൂ​ർ ടി.
​മു​ഹ​മ്മ​ദ്
എ​ഡി. ആ​ല​ങ്കോ​ട്
ലീ​ലാ​കൃ​ഷ്ണ​ൻ
പേ​ജ്: 136
വി​ല: ₹ 175
കേ​ര​ള സാ​ഹി​ത്യ
അ​ക്കാ​ദ​മി, തൃ​ശൂ​ർ

മ​ല​യാ​ള ക​വി​ത​യി​ലെ സ​മാ​ന്ത​ര ശാ​ഖ​യു​ടെ പ്ര​തി​നി​ധി​യാ​യ പു​റ​മ​ണ്ണൂ​ർ ടി. ​മു​ഹ​മ്മ​ദി​ന്‍റെ തെ​ര​ഞ്ഞെ​ടു​ത്ത ക​വി​ത​ക​ൾ അ​ട​ങ്ങി​യ സ​മാ​ഹാ​രം. മു​സ്‌​ലിം സ​മൂ​ഹി​ക​ജീ​വി​ത​ത്തെ ര​ച​ന​ക​ളി​ൽ ആ​വി​ഷ്ക​രി​ച്ച എ​ഴു​ത്തു​കാ​ര​ൻ.