ഡ​ല്‍​ഹി​യി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ് അ​പ​ക​ടം; നാ​ല് പേ​ര്‍ മ​രി​ച്ചു
Saturday, April 19, 2025 10:39 AM IST
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി മു​സ്ത​ഫാ​ബാ​ദി​ല്‍ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മ​തി​ൽ ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി ആ​ളു​ക​ൾ കെ​ട്ടി​ട അ​വ​ശി​ഷ്‌ടങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നാ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും ഡ​ൽ​ഹി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. രാ​ത്രി ഡ​ൽ​ഹി​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ പൊ​ടി​ക്കാ​റ്റും ക​ന​ത്ത മ​ഴ​യു​മാ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് നി​ഗ​മ​നം.