എ.എൻ. ഷം​സീ​ർ ഓ​സ്ട്രേ​ലി​യ​യി​ൽ
Thursday, November 7, 2024 11:30 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​ർ എ.എൻ. ഷം​സീ​ർ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ൽ. കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സ് വ്യാഴാഴ്ചവ​​​​രെ​​​​യാ​​​​ണ് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ സി​​​​ഡ്നി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

അം​​​​ഗ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ജ​​​​നാ​​​​ധി​​​​പ​​​​ത്യം, മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശം, മി​​​​ക​​​​ച്ച ഭ​​​​ര​​​​ണം എ​​​​ന്നി​​​​വ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ ല​​​​ക്ഷ്യം. കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണ സ​​​​ഭ​​​​ക​​​​ൾ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ, ല​​​​ണ്ട​​​​ൻ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര സം​​​​ഘ​​​​ട​​​​ന​​​​യാ​​​​ണ് കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ.

ഇ​​​​ന്ത്യ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണ സ​​​​ഭ​​​​ക​​​​ളി​​​​ലെ അ​​​​ധ്യ​​​​ക്ഷ​​​​ന്മാ​​​​രും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നുണ്ട്.