ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ മൂ​ന്ന് കോ​പ്റ്റി​ക് വൈ​ദി​ക​ർ കൊ​ല്ല​പ്പെ​ട്ടു
Thursday, March 14, 2024 10:27 AM IST
പ്രി​ട്ടോ​റി​യ: ഈ​ജി​പ്തി​ലെ കോ​പ്റ്റി​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാം​ഗ​ങ്ങ​ളാ​യ മൂ​ന്ന് സ​ന്യ​സ്ത വൈ​ദി​ക​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ കൊ​ല്ല​പ്പെ​ട്ടു. ഈ​ജി​പ്തു​കാ​ര​നാ​യ ഫാ. ​താ​ൽ​കാ മൂ​സ, ഫാ. ​മി​നാ അ​വാ മാ​ർ​ക്ക​സ്, ഫാ. ​യൂ​സ്റ്റോ​സ് അ​വാ മാ​ർ​ക്ക​സ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ​ലെ കോ​പ്റ്റി​ക് സ​ഭ അ​റി​യി​ച്ചു.

പ്രി​ട്ടോ​റി​യ​യി​ൽ​നി​ന്ന് 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ ക​ള്ളി​ന​ൻ എ​ന്ന ചെ​റു​പ​ട്ട​ണ​ത്തി​ലു​ള്ള സെ​ന്‍റ് മാ​ർ​ക്ക് ആ​ൻ​ഡ് സെ​ന്‍റ് സാ​മു​വ​ൽ ദ ​ക​ൺ​ഫ​സ​ർ മ​ഠ​ത്തി​ൽ ബുധനാഴ്ച രാ​വി​ലെയാണ് ഇവരെ കു​ത്തേ​റ്റു മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ കോ​പ്റ്റി​ക് സ​ഭാം​ഗ​മാ​യ ഈ​ജി​പ്തു​കാ​ര​ൻ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. കു​റ്റ​കൃ​ത്യ​ത്തി​ൽ ഒ​ന്നി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്ത​താ​യി സം​ശ​യി​ക്കു​ന്നു. നാ​ലാ​മ​തൊ​രാ​ൾ ആ​ക്ര​മ​ണ​ത്തെ അ​തി​ജീ​വി​ച്ചി​ട്ടു​ണ്ട്.

ഇ​രു​ന്പു​വ​ടി​ക്ക് അ​ടി​കി​ട്ടി​യ ഇ​ദ്ദേ​ഹം സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ട്ട് ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ്രേ​ര​ണ അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സ്ഥ​ല​ത്തു​നി​ന്നു വി​ല​പി​ടി​പ്പു​ള്ള​തൊ​ന്നും മോ​ഷ​ണം പോ​യി​ട്ടി​ല്ല.