മ​ല​യാ​ള​ത്തി​ന്‍റെ സ്നേ​ഹം പ്രി​യ​താ​രം
Monday, December 16, 2024 9:23 AM IST
ട​ര്‍​ബോ, കൊ​ണ്ട​ല്‍ എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ള​ത്തെ വി​സ്മ​യി​പ്പി​ച്ച ക​ന്ന​ട ന​ട​ന്‍ രാ​ജ് ബി. ​ഷെ​ട്ടി നാ​യ​ക വേ​ഷ​ത്തി​ലെ​ത്തു​ന്ന സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​ര്‍ ‘രു​ധി​രം’ തി​യ​റ്റ​റു​ക​ളി​ല്‍. പു​തു​മു​ഖം ജി​ഷോ ലോ​ണ്‍ ആ​ന്‍റ​ണി ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ അ​പ​ര്‍​ണ ബാ​ല​മു​ര​ളി​യും നി​ര്‍​ണാ​യ​ക വേ​ഷ​ത്തി​ല്‍. ട​ർ​ബോ​യും കൊ​ണ്ട​ലു​മാ​ണ് ആ​ദ്യം റി​ലീ​സ് ആ​യ​തെ​ങ്കി​ലും രു​ധി​ര​മാ​ണ് രാ​ജ് ബി. ​ഷെ​ട്ടി മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച ചി​ത്രം.

"ട​ര്‍​ബോ​യി​ലെ വെ​ട്രി​വേ​ല്‍ ഷ​ണ്‍​മു​ഖ സു​ന്ദ​രം, കൊ​ണ്ട​ലി​ലെ ഡാ​നി​യ​ല്‍... അ​വ​ര്‍​ക്കു ഹീ​റോ​യി​സ​ത്തി​ന്‍റെ ഷേ​ഡു​ണ്ട്. പ​ക്ഷേ, ഇ​തി​ലെ ക​ഥാ​പാ​ത്രം ഡോ. ​മാ​ത്യു റോ​സി അ​ങ്ങ​നെ​യ​ല്ല. ഇ​തി​ല്‍ വ​യ​ല​ന്‍​സു​ണ്ട്. ഈ ​ക​ഥ​യി​ല്‍​നി​ന്നു വ​യ​ല​ന്‍​സ് മാ​റ്റി​നി​ര്‍​ത്താ​നാ​വി​ല്ല. മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ വ​യ​ല​ന്‍​സ് ഏ​റെ​യാ​ണ്. ആ​ളു​ക​ളെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചാ​ല്‍ ചി​ല നേ​ര​ങ്ങ​ളി​ല്‍ അ​തി​ന്‍റെ പ്ര​തി​ക​ര​ണം എ​ങ്ങ​നെ​യാ​വും എ​ന്ന​താ​ണ് പ​ട​ത്തി​ന്‍റെ സൂ​ക്ഷ്മാ​ന്വേ​ഷ​ണം'- രാ​ജ് ബി. ​ഷെ​ട്ടി സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

രു​ധി​രം പ​റ​യു​ന്ന​ത് ?



സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​ണെ​ങ്കി​ലും പ്ര​തി​കാ​ര​വും ക​ഥ​യു​ടെ പ്ര​ധാ​ന അം​ശ​മാ​ണ്. മ​ഴു മ​റ​ന്നാ​ലും വെ​ട്ടേ​റ്റ മ​രം മ​റ​ക്കി​ല്ല എ​ന്ന​താ​ണ് ഇ​തി​ന്‍റെ തീം. ​പ​ല​പ്പോ​ഴും ന​മ്മു​ടെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ല്‍ പ്രി​യ​പ്പെ​ട്ട പ​ല​രെ​യും ബോ​ധ​പൂ​ര്‍​വ​മോ അ​ല്ലാ​തെ​യോ വേ​ദ​നി​പ്പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. പ​ക്ഷേ, അ​തു ന​മു​ക്കു മ​ന​സി​ലാ​വി​ല്ല. കാ​ര​ണം, ന​മ്മ​ള്‍ മ​ഴു​വി​ന്‍റെ സ്ഥാ​ന​ത്താ​യി​രി​ക്കും. പ​ക്ഷേ, മ​ര​ത്തി​ന് അ​തു സ​ഹി​ക്കാ​നാ​വി​ല്ല. ആ ​ഒ​രു പൊ​ളി​റ്റി​ക്‌​സാ​ണു പ​റ​യു​ന്ന​ത്. പ​ക്ഷേ, പ​റ​യു​ന്ന സ്റ്റൈ​ലി​നു മാ​റ്റ​മു​ണ്ട്. കു​റ​ച്ചു ഡാ​ര്‍​ക്കാ​ണ്. പീ​ഡ​ന​ങ്ങ​ളൊ​ക്ക ഇ​തി​ല്‍ വേ​റെ ലെ​വ​ലി​ലാ​ണ്. അ​ത്ത​രം ഉ​പ​ദ്ര​വ​ങ്ങ​ള്‍​ക്കെ​തി​രേ​യു​ള്ള പ​ട​മാ​ണ്.

സ്‌​ക്രി​പ്റ്റി​ലേ​ക്ക് അ​ടു​പ്പി​ച്ച​ത് ?

സം​വി​ധാ​യ​ക​ന്‍ ജി​ഷോ​യും സ​ഹ എ​ഴു​ത്തു​കാ​ര​ന്‍ ജോ​സ​ഫ് കി​ര​ണ്‍ ജോ​ര്‍​ജും ബം​ഗ​ളൂ​രു​വി​ൽ വ​ന്ന് പ​റ​ഞ്ഞ ക​ഥ​യി​ൽ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ​ത് അ​തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കും പ​ട​ത്തി​ല്‍ അ​വ​രു​ടേ​താ​യ സ്‌​ക്രീ​ന്‍ ഇം​പാ​ക്ടു​ണ്ട്. എ​ന്‍റെ ക​ഥാ​പാ​ത്രം ഡോ. ​മാ​ത്യു റോ​സി​ക്ക് ഒ​രു പ​രി​വ​ര്‍​ത്ത​ന​മു​ണ്ട്. അ​യാ​ളു​ടെ ഉ​ള്ളി​ല്‍ വേ​റൊ​രു ജീ​വി​ത​മു​ണ്ട്. പു​റ​ത്തു കാ​ണു​മ്പോ​ള്‍ അ​തു മ​റ്റൊ​രു ജീ​വി​ത​മെ​ന്നു തോ​ന്നാം. അ​പ​ര്‍​ണ​യു​ടെ സ്വാ​തി എ​ന്ന ക​ഥാ​പാ​ത്ര​വും ഇ​തി​ലേ​ക്ക് അ​ടു​പ്പി​ച്ചു.

പ​രീ​ക്ഷ​ണ​ചി​ത്ര​മാ​ണോ ?



പ​തി​വു വാ​ണി​ജ്യ സി​നി​മ​യ​ല്ല. രു​ധി​ര​ത്തി​ല്‍ ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ളു​ണ്ട്. ഇ​തി​ന്‍റെ ജോ​ണ​റി​ല്‍ എ​ന്തെ​ല്ലാം പ​രീ​ക്ഷ​ണ​ങ്ങ​ള്‍ സാ​ധ്യ​മാ​ണോ അ​തെ​ല്ലാം ചെ​യ്തി​ട്ടു​ണ്ട്. അ​ഭി​ന​യ​ത്തി​ലും മ്യൂ​സി​ക് സ​മീ​പ​ന​ങ്ങ​ളി​ലും പ​രീ​ക്ഷ​ണ​ങ്ങ​ളു​ണ്ട്. ഞാ​നൊ​രു എ​ക്‌​സ്പി​രി​മെ​ന്‍റ​ല്‍ ഫി​ലിം മേ​ക്ക​ര്‍ ത​ന്നെ​യാ​ണ്. ഞാ​ന്‍ സം​വി​ധാ​നം ചെ​യ്യു​മ്പോ​ഴും അ​ത്ത​രം തി​ര​ക്ക​ഥ​ക​ള്‍ എ​നി​ക്കു വ​ള​രെ ക​ണ​ക്ടാ​വും.

ചി​ത്രീ​ക​ര​ണം....

തൃ​ശൂ​ര്‍ ആ​മ്പ​ല്ലൂ​രി​നു സ​മീ​പം ചി​മ്മി​നി ഡാ​മി​ന​ടു​ത്തു​ള്ള ഒ​രു സ്ഥ​ല​ത്താ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. അ​വി​ടെ 40-42 ഡി​ഗ്രി ചൂ​ടാ​യി​രു​ന്നു. ഔ​ട്ട് ഡോ​ര്‍ ആ​ക്‌​ഷ​നും സ്റ്റ​ണ്ടു​മൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. ന​ന്നേ ക്ഷീ​ണി​ച്ചു. പ​ക്ഷേ, പ​ട​ത്തി​ല്‍ അ​തു ത​ണു​പ്പു​ള്ള ഒ​രു സ്ഥ​ല​മാ​ണ്. ഇ​പ്പോ​ള്‍ ആ ​ദൃ​ശ്യ​ങ്ങ​ള്‍ കാ​ണു​മ്പോ​ള്‍ അ​തി​നു ന​ല്ല ഭം​ഗി​യു​ണ്ട്. സം​വി​ധാ​യ​ക​ന്‍റെ ഉ​ള്‍​ക്കാ​ഴ്ച അ​തി​ലു​ണ്ട്. ഇ​തു​വ​രെ മ​റ്റൊ​രു മ​ല​യാ​ളം പ​ട​വും അ​ത്ത​ര​മൊ​രു സ്ഥ​ല​ത്ത് ഇ​ങ്ങ​നെ​യൊ​രു ആം​ബി​യ​ന്‍​സ് സ്വ​ന്ത​മാ​ക്കി​യി​ട്ടി​ല്ല.

അ​പ​ര്‍​ണ ബാ​ല​മു​ര​ളി...



അ​പ​ര്‍​ണ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന അ​ഭി​നേ​ത്രി​യാ​ണ്. പ​ട​ത്തി​നു വേ​ണ്ടി എ​ത്ര​ത്തോ​ളം അ​ധ്വാ​നം സാ​ധ്യ​മാ​ണോ അ​തെ​ല്ലാം ചെ​യ്യും. ഒ​ന്നാ​ന്ത​രം ന​ടി​യു​മാ​ണ്. അ​പ​ര്‍​ണ​യ്‌​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​മ്പോ​ള്‍ വ​ള​രെ സ്വാ​ഭാ​വി​ക​മാ​യി​ത്ത​ന്നെ ന​മു​ക്കു റി​യാ​ക്‌​ഷ​ന്‍ കി​ട്ടും. ഫൈ​റ്റ്, ഓ​ട്ടം, വീ​ഴ്ച...​അ​ത്ത​രം പ്ര​യാ​സ​ക​ര​മാ​യ, സാ​ഹ​സി​ക സ്വ​ഭാ​വ​മു​ള്ള പ​ല​തും അ​പ​ര്‍​ണ​യു​ടെ സീ​നു​ക​ളി​ലു​ണ്ടാ​യി​രു​ന്നു. അ​തെ​ല്ലാം അ​വ​ര്‍ ന​ന്നാ​യി ചെ​യ്തു. അ​പ​ര്‍​ണ​യ്‌​ക്കൊ​പ്പം അ​ഭി​ന​യി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വും സ​ഫ​ല​മാ​യി.

ജി​ഷോ ലോ​ണ്‍ ആ​ന്‍റ​ണി

ജി​ഷോ​യു​ടെ പോ​സ്റ്റ് പ്രൊ​ഡ​ക്‌​ഷ​ന്‍ നൈ​പു​ണ്യ​മാ​ണ് എ​ടു​ത്തു​പ​റ​യേ​ണ്ട​ത്. എ​ല്ലാ ടെ​ക്‌​നീ​ഷ​ന്മാ​രെ​യും, പ്ര​ത്യേ​കി​ച്ച് മ്യൂ​സി​ക് ചെ​യ്ത ഫോ​ര്‍ മ്യൂ​സി​ക്‌​സ്, സി​നി​മാ​റ്റോ​ഗ്ര​ഫി ചെ​യ്ത സ​ജാ​ദ് കാ​ക്കു, ആ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍ ശ്യാം... ​ജി​ഷോ ശ്ര​ദ്ധ​യോ​ടെ കൈ​കാ​ര്യം ചെ​യ്തു. അ​വ​രു​ടെ ഔ​ട്ട്പു​ട്ട് എ​ത്ര​ത്തോ​ളം മി​ക​വോ​ടെ​യും പൂ​ര്‍​ണ​ത​യി​ലും എ​ടു​ക്കാ​നാ​കു​മോ അ​ത്ര​ത്തോ​ളം ത​ന്നെ എ​ടു​ത്തു.

മ​ല​യാ​ള​ത്തി​ന്‍റെ സ​പ്പോ​ര്‍​ട്ട്...

"ഗ​രു​ഡ ഗ​മ​ന വൃ​ഷ​ഭ വാ​ഹ​ന' റി​ലീ​സാ​യ​പ്പോ​ള്‍ എ​ന്‍റെ നാ​ടോ ഭാ​ഷ​യോ നോ​ക്കാ​തെ എ​നി​ക്ക് അ​ത്ര​മേ​ല്‍ സ​പ്പോ​ര്‍​ട്ടും സ്‌​നേ​ഹ​വും കേ​ര​ള​ത്തി​ലു​ള്ള​വ​ര്‍ ത​ന്നു. എ​വി​ടെ നി​ന്നാ​ണോ ന​മു​ക്കു സ്‌​നേ​ഹം കി​ട്ടു​ന്ന​ത് അ​വി​ടേ​യ്ക്കു കു​റ​ച്ചു​കൂ​ടി സ്‌​നേ​ഹം തി​രി​ച്ചു​കൊ​ടു​ക്ക​ണ​മ​ല്ലോ. മ​ല​യാ​ള സി​നി​മ​ക​ള്‍ മു​മ്പേ പ്ര​ചോ​ദ​ന​മാ​ണ്. ആ ​സം​സ്‌​കാ​ര​വും പ്രി​യ​മാ​ണ്. മ​ല​യാ​ളി മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റാ​ണ് ഗ​രു​ഡ ഗ​മ​ന ചെ​യ്ത​ത്. അ​ദ്ദേ​ഹ​ത്തി​നു മ​ല​യാ​ളം മാ​ത്ര​മേ അ​റി​യൂ. രു​ധി​രം സെ​റ്റി​ലെ വ​ര്‍​ക്കേ​ഴ്‌​സി​നും കു​ടും​ബ​വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കി​ടു​ന്പോ​ൾ മ​ല​യാ​ള​മാ​യി​രു​ന്നു സൗ​ക​ര്യ​പ്ര​ദം. അ​വ​ര്‍​ക്കൊ​പ്പം സം​സാ​രി​ച്ചാ​ണു മ​ല​യാ​ളം പ​ഠി​ച്ച​ത്. പ​ക്ഷേ, ഒ​രു വേ​ദ​ന​യു​ണ്ട്, മ​ല​യാ​ളം വാ​യി​ക്കാ​ന​റി​യി​ല്ല. അ​താ​ണ് എ​ന്‍റെ വ​ലി​യ ന​ഷ്ടം. മ​റി​ച്ചാ​യി​രു​ന്നു​വെ​ങ്കി​ല്‍ മ​ല​യാ​ള സാ​ഹി​ത്യ​വും സം​സ്‌​കാ​ര​വും എ​ന്‍​ജോ​യ് ചെ​യ്യാ​മാ​യി​രു​ന്നു.

സി​നി​മ​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ?

ന​ട​നാ​യി എ​നി​ക്ക് എ​ക്സൈ​റ്റ് ചെ​യ്യ​ണം. കൂ​ടു​ത​ല്‍ പ​ഠി​ക്കാ​നു​ള്ള ഇ​ടം വേ​ണം. ട​ര്‍​ബോ ചെ​യ്യു​മ്പോ​ള്‍ മ​ല​യാ​ള​ത്തി​ല്‍ കൊ​മേ​ഴ്‌​സ്യ​ല്‍ സെ​റ്റ​പ്പി​ല്‍ എ​ങ്ങ​നെ വ​ര്‍​ക്ക് ചെ​യ്യ​ണ​മെ​ന്ന​റി​യി​ല്ല. മു​മ്പ് അ​ത്ര വ​ലി​യ കൊ​മേ​ഴ്‌​സ്യ​ല്‍ സെ​റ്റ​പ്പി​ല്‍ വി​ല്ല​നാ​യി​ട്ടി​ല്ല. അ​തി​നു വേ​ണ്ട സ്‌​കി​ല്‍ സെ​റ്റ് വേ​റെ​യാ​ണ്. അ​ത് എ​ക്‌​സ്‌​പ്ലോ​ര്‍ ചെ​യ്യാ​നാ​ണു ട​ര്‍​ബോ ചെ​യ്ത​ത്. എ​ന്‍റെ ഏ​റ്റ​വും വ​ലി​യ താ​ത്പ​ര്യം ജീ​വി​ത​വും അ​തി​ന്‍റെ സൂ​ക്ഷ്മാ​ന്വേ​ഷ​ണ​വു​മാ​ണ്. സി​നി​മ ആ ​ജീ​വി​താ​ന്വേ​ഷ​ണ​ത്തി​ന്‍റെ കൂ​ട്ടി​ച്ചേ​ര്‍​ക്ക​ലാ​ണ്. ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യെ​ല്ലാം പു​തി​യ​തു പ​ഠി​ക്കാ​നാ​വ​ണം.

ക​ഥാ​പാ​ത്ര​മാ​കു​ന്ന​ത് ?

സ്‌​ക്രി​പ്റ്റാ​ണ് എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും ബൈ​ബി​ള്‍. ന​ന്നാ​യി എ​ഴു​തി​യ സ്‌​ക്രി​പ്റ്റി​ല്‍ ക​ഥാ​പാ​ത്രം എ​ങ്ങ​നെ പെ​രു​മാ​റു​മെ​ന്നും എ​ഴു​തി​യി​ട്ടു​ണ്ടാ​വും. ചി​ല​പ്പോ​ള്‍ സ്പ​ഷ്ട​മാ​യും മ​റ്റു ചി​ല​പ്പോ​ള്‍ പ​രോ​ക്ഷ​മാ​യും. ഉ​ദാ​ഹ​ര​ണ​ത്തി​ന് അ​വ​ന്‍ മി​ണ്ടി​ല്ല, എ​പ്പോ​ഴും സം​സാ​രി​ച്ചാ​ല്‍ ആ​ളു​ക​ള്‍​ക്കു പേ​ടി​യാ​വും എ​ന്നു സ്‌​ക്രി​പ്റ്റി​ല്‍ എ​ഴു​തി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​ന്‍റെ ഫി​സി​ക്ക​ല്‍ എ​ക്‌​സ്പ്ര​ഷ​നാ​ണ് അ​വ​ന്‍റെ ശ​ബ്ദം ബേ​സ് ആ​കു​ന്നു എ​ന്ന​ത്. എ​നി​ക്ക് ഇ​ങ്ങ​നെ​യാ​ണു തോ​ന്നി​യ​ത്, എ​ന്തി​നാ​ണ് ഇ​ങ്ങ​നെ എ​ഴു​തി​യ​ത്, അ​തി​നു വേ​റെ എ​ന്തെ​ങ്കി​ലും അ​ര്‍​ഥ​മു​ണ്ടോ എ​ന്നൊ​ക്കെ ഡ​യ​റ​ക്ട​റോ​ടു ചോ​ദി​ച്ചാ​ല്‍ അ​വ​രു​ടെ മ​ന​സി​ലു​ള്ള​തു കി​ട്ടും. ചി​ല നേ​ര​ങ്ങ​ളി​ല്‍ ന​ട​ന്‍റെ ജോ​ലി​യാ​ണു പ്രോ​ബ്‌​ളം സോ​ള്‍​വിം​ഗ്.

മ​ല​യാ​ളം ഇ​ന്‍​ഡ​സ്ട്രി പ്ര​ചോ​ദ​ന​മാ​കു​ന്ന​ത് ‍?

ഇ​വി​ട​ത്തെ സി​നി​മാ​നി​ര്‍​മാ​ണ​ത്തി​ന്‍റെ വേ​ഗം ത​ന്നെ​യാ​ണ് എ​പ്പോ​ഴും പ്ര​ചോ​ദ​നം. രു​ധി​ര​ത്തി​നു ശേ​ഷ​മൊ​രു പ​ടം ചെ​യ്താ​ല്‍ അ​തു ഷൂ​ട്ടിം​ഗ് തീ​ര്‍​ന്നു മൂ​ന്നു മാ​സം ക​ഴി​ഞ്ഞു റി​ലീ​സാ​കും. മ​റ്റൊ​രു ഇ​ന്‍​ഡ​സ്ട്രി​യി​ലും അ​തു സാ​ധ്യ​മ​ല്ല. ഇ​വി​ട​ത്തെ പ്രൊ​ഡ​ക്‌​ഷ​ന്‍റെ നി​യ​ന്ത്ര​ണം റോ​ബോ​ട്ടി​നെ പോ​ലെ, മെ​ഷീ​ന്‍ പോ​ലെ കി​റു​കൃ​ത്യ​മാ​ണ്. ഇ​വി​ടെ എ​ഴു​ത്തു​കാ​ര്‍​ക്കു കി​ട്ടു​ന്ന ബ​ഹു​മാ​നം മ​റ്റൊ​രു ഇ​ന്‍​ഡ​സ്ട്രി​യി​ലും ക​ണ്ടി​ട്ടി​ല്ല. അ​ത്ത​രം പ​ല കാ​ര്യ​ങ്ങ​ളും എ​ന്‍റെ നി​ര്‍​മാ​ണ ക​മ്പ​നി​യി​ലേ​ക്ക് ഞാ​ന്‍ എ​ടു​ത്തി​ട്ടു​ണ്ട്.

അ​ടു​ത്ത സി​നി​മ​ക​ള്‍ ?

ഞാ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന വെ​ബ്‌​സീ​രീ​സി​ന്‍റെ തി​ര​ക്കി​ലാ​യ​തി​നാ​ല്‍ മ​ല​യാ​ള​ത്തി​ല്‍ പു​തി​യ പ്രോ​ജ​ക്ടു​ക​ളൊ​ന്നും ക​മി​റ്റ് ചെ​യ്തി​ട്ടി​ല്ല. ഞാ​നും ശി​വ​രാ​ജ് കു​മാ​റും ഉ​പേ​ന്ദ്ര​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലു​ള്ള 45 ആ​ണ് അ​ടു​ത്ത ക​ന്ന​ട റി​ലീ​സ്. ര​ക്ക​സ​പു​ര​ദോ​ള്‍ എ​ന്ന പ​ട​വും എ​ന്‍റെ പ്രൊ​ഡ​ക്‌​ഷ​ന്‍ ഹൗ​സ് നി​ര്‍​മി​ച്ച ക​ന്ന​ട പ​ട​വും റി​ലീ​സി​നൊ​രു​ങ്ങു​ന്നു.

ടി.​ജി. ബൈ​ജു​നാ​ഥ്