ലാ​ഹോ​ർ ടെ​സ്റ്റ്; പാ​ക്കി​സ്ഥാ​ന് ആ​വേ​ശ​ജ​യം
Wednesday, October 15, 2025 3:16 PM IST
ലാ​ഹോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ പാ​ക്കി​സ്ഥാ​ന് 93 റ​ൺ​സ് ജ​യം. 277 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​മാ​യി ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക നാ​ലാം ദി​നം 183 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. സ്കോ​ര്‍: പാ​ക്കി​സ്ഥാ​ന്‍ 378, 167, ദ​ക്ഷി​ണാ​ഫ്രി​ക്ക 269, 183.

54 റ​ണ്‍​സെ​ടു​ത്ത ഡെ​വാ​ള്‍​ഡ് ബ്രെ​വി​സും 45 റ​ണ്‍​സെ​ടു​ത്ത റി​യാ​ന്‍ റി​ക്കി​ള്‍​ട​ണും മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്കയ്​ക്കാ​യി പൊ​രു​തി​യ​ത്. നാ​ലാം ദി​നം ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 51 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ക്രീ​സി​ലെ​ത്തി​യ​ത്.

29 റ​ണ്‍​സോ​ടെ റി​യാ​ന്‍ റി​ക്കി​ള്‍​ട​ണും 16 റ​ണ്‍​സോ​ടെ ടോ​ണി ഡി ​സോ​ര്‍​സി​യു​മാ​യി​രു​ന്നു ക്രീ​സി​ല്‍. എ​ന്നാ​ല്‍ തു​ട​ക്ക​ത്തി​ലെ ത​ന്നെ ടോ​ണി ഡി ​സോ​ര്‍​സി​യെ ഷ​ഹീ​ന്‍ അ​ഫ്രീ​ദി മ​ട​ക്കി. പി​ന്നാ​ലെ ട്രി​സ്റ്റ​ൻ സ്റ്റ​ബ്സും (​ര​ണ്ട്) മ​ട​ങ്ങി​യ​തോ​ടെ 55/4 എ​ന്ന സ്കോ​റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ത​റി.

തു​ട​ർ​ന്ന് ബ്രെ​വി​സും റി​ക്കി​ള്‍​ട​ണും ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല. പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ഷ​ഹീ​ന്‍ അ​ഫ്രീ​ദി​യും നോ​മാ​ന്‍ അ​ലി​യും നാ​ലും സാ​ജി​ദ് ഖാ​ന്‍ ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.

ഇ​തോ‌​ടെ ര​ണ്ടു ടെ​സ്റ്റു​ക​ള​ട​ങ്ങി​യ പ​ര​ന്പ​ര​യി​ൽ പാ​ക്കി​സ്ഥാ​ൻ 1 - 0 മു​ന്നി​ലെ​ത്തി. പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ടെ​സ്റ്റ് 20 മു​ത​ല്‍ റാ​വ​ല്‍​പി​ണ്ടി​യി​ല്‍ ന​ട​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.