വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണം വേ​ഗ​ത്തി​ലാ​ക്കു​ന്നു; നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ
Sunday, September 21, 2025 4:39 PM IST
ന്യൂ​ഡ​ല്‍​ഹി: വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണം (എ​സ്‌​ഐ​ആ​ര്‍) രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ഇ​തു സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ട പ്രാ​ഥ​മി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ 30 ന് ​മു​ന്‍​പ് പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. വോ​ട്ട​ർ പ​ട്ടി​ക ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഒ​ക്ടോ​ബ​ർ - ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ ത​ന്നെ ആ​രം​ഭി​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ഡ​ല്‍​ഹി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വി​ളി​ച്ച യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. 10 -15 ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് സി​ഇ​ഒ​മാ​ര്‍​ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം.

ഏ​റ്റ​വും ഒ​ടു​വി​ല്‍ പ​രി​ഷ്‌​ക​രി​ച്ച വോ​ട്ട​ര്‍​പ​ട്ടി​ക അ​നു​സ​രി​ച്ചാ​യി​രി​ക്കും തീ​വ്ര പ​രി​ഷ്‌​ക​ര​ണ​ത്തി​ല്‍ ഇ​ല​ക്ട​റ​ല്‍ റോ​ള്‍ ത​യാ​റാ​ക്കു​ക. നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​മാ​ർ അ​വ​സാ​ന​ത്തെ തീ​വ്ര പു​നഃ​പ​രി​ശോ​ധ​ന ന​ട​പ്പാ​ക്കി​യ ശേ​ഷം പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ർ പ​ട്ടി​ക​ക​ൾ ഇ​തി​ന​കം ത​ന്നെ വെ​ബ്സൈ​റ്റു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

RELATED NEWS