സൈ​ബ​ര്‍ ആ​ക്ര​മ​ണത്തിൽ ഡി​ജി​റ്റ​ൽ മീ​ഡി​യാ സെ​ല്ലി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്കും: ചു​മ​ത​ല വി.​ടി.​ബ​ൽ​റാ​മി​ന്
Monday, September 15, 2025 6:32 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ഡി​ജി​റ്റ​ൽ മീ​ഡി​യാ സെ​ല്ലി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്കും. സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ന​ട​പ​ടി വേ​ണ​ന്ന് കെ​പി​സി​സി യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​മു​യ​ര്‍​ന്നി​രു​ന്നു.

തു​ട​ർ​ന്നാ​ണ് വി.​ടി.​ബ​ല്‍​റാ​മി​ന് അ​ന്വേ​ഷ​ണ ചു​മ​ത​ല​യേ​ൽ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ വി​വാ​ദ​ത്തി​ല്‍ നേ​താ​ക്ക​ള്‍​ക്ക് ക്ലാ​രി​റ്റി ഇ​ല്ലെ​ന്ന വി​മ​ർ​ശ​ന​വും യോ​ഗ​ത്തി​ല്‍ ഉ​യ​ർ​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് മാ​ത്ര​മാ​ണ് നി​ല​പാ​ട് ആ​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ഇ​ത് പൊ​തു​സ​മൂ​ഹ​ത്തി​ല്‍ സം​ശ​യ​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് വി​മ​ര്‍​ശ​നം. പ​ല നേ​താ​ക്ക​ളും രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും യോ​ഗ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

RELATED NEWS