രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ ശ​ല്യം ചെ​യ്യു​ന്ന​യാ​ൾ: ആ​നി രാ​ജ
Sunday, August 24, 2025 6:16 AM IST
ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ പ​ഠി​ച്ചി​രു​ന്ന കാ​ല​ത്തും പെ​ണ്‍​കു​ട്ടി​ക​ളെ ശ​ല്യം ചെ​യ്തെ​ന്ന ആ​രോ​പ​ണ​വു​മാ​യി ദേ​ശീ​യ മ​ഹി​ളാ ഫെ​ഡ​റേ​ഷ​ന്‍ നേ​താ​വ് ആ​നി രാ​ജ. ഡ​ല്‍​ഹി​യി​ലെ പ​ഠ​ന​കാ​ല​ത്ത് രാ​ഹു​ലി​നെ​തി​രേ പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു.

ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ല്‍ പ​ല പെ​ണ്‍​കു​ട്ടി​ക​ളെ​യും അ​ന്ന് ഇ​യാ​ള്‍ സ​മീ​പി​ച്ചി​രു​ന്നു. കോ​ള​ജു​ക​ളി​ലെ​യും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും ആ​ക്ടി​വി​സ്റ്റു​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളെ സ​മീ​പി​ക്കാ​ന്‍ ശ്ര​മി​ച്ചു.

എം​എ​ല്‍​എ സ്ഥാ​ന​ത്തു​തു​ട​രാ​ന്‍ രാ​ഹു​ലി​ന് ധാ​ര്‍​മി​ക​മാ​യി അ​ര്‍​ഹ​ത​യി​ല്ല. കോ​ണ്‍​ഗ്ര​സ് രാ​ഹു​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട​ണം. ഇ​ത്ത​രം ആ​ളു​ക​ള്‍​ക്കെ​തി​രേ ഏ​തു​പാ​ര്‍​ട്ടി​യാ​ണെ​ങ്കി​ലും മു​ഖം​നോ​ക്കാ​തെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ആ​നി രാ​ജ പ​റ​ഞ്ഞു.

RELATED NEWS