ശ്രീ​ല​ങ്ക മു​ൻ പ്ര​സി​ഡ​ന്‍റ് റ​നി​ൽ വി​ക്ര​മ​സിം​ഗെ അ​റ​സ്റ്റി​ൽ
Friday, August 22, 2025 7:48 PM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക മു​ൻ പ്ര​സി​ഡ​ന്‍റ് റ​നി​ൽ വി​ക്ര​മ​സിം​ഗെ അ​റ​സ്റ്റി​ൽ. 2023ൽ ​ഭാ​ര്യ​യു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ന​ട​ത്തി​യ ല​ണ്ട​ൻ യാ​ത്ര​യ്ക്ക് പൊ​തു​പ​ണം ദു​രു​പ​യോ​ഗം ചെ​യ്തെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്.

അ​ഴി​മ​തി കേ​സി​ൽ സി​ഐ​ഡി​യാ​ണ് റ​നി​ൽ വി​ക്ര​മ​സിം​ഗെ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ദ്ദേ​ഹ​ത്തെ വൈ​കാ​തെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് സി​ഐ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

2022 മു​ത​ൽ 2024 വ​രെ ശ്രീ​ല​ങ്ക​യു​ടെ ഒ​മ്പ​താ​മ​ത്തെ പ്ര​സി​ഡ​ന്‍റാ​യി​യി​രു​ന്നു റ​നി​ൽ വി​ക്ര​മ​സിം​ഗെ. അ​തേ​സ​മ​യം, ഭാ​ര്യ​യു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ലേ​ക്ക് വി​ക്ര​മ​സിം​ഗെ​യെ​യും ക്ഷ​ണി​ച്ചു​ള്ള യു​കെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക്ഷ​ണ​ക്ക​ത്ത് യു​എ​ൻ​പി പാ​ർ​ട്ടി പു​റ​ത്തു​വി​ട്ടു.

RELATED NEWS