പാ​ലി​യേ​ക്ക​ര​യി​ലെ ടോ​ള്‍​പി​രി​വ്: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി സു​പ്രീം​കോ​ട​തി​യി​ല്‍
Friday, August 8, 2025 10:45 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ലി​യേ​ക്ക​ര ടോ​ള്‍ പി​രി​വ് നാ​ലാ​ഴ്ച​ത്തേ​ത്ത് നി​ര്‍​ത്തി​വ​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി സു​പ്രീം​കോ​ട​തി​യി​ല്‍. ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്.

ഇ​ട​പ്പ​ള്ളി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കു പ​രി​ഹ​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, ഹ​രി​ശ​ങ്ക​ര്‍ വി.​മേ​നോ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ടോ​ള്‍ പി​രി​വ് നാ​ലാ​ഴ്ച​ത്തേ​ത്ത് നി​ര്‍​ത്തി​വ​ച്ച​ത്.

ടോ​ള്‍ നി​ര്‍​ത്തി​വ​ച്ചെ​ങ്കി​ലും പാ​ലി​യേ​ക്ക​ര ടോ​ള്‍ പി​രി​വ് ക​മ്പ​നി​ക്ക് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു.​നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന ക​രാ​ര്‍ പ്ര​കാ​രം ടോ​ള്‍ പി​രി​വ് നി​ര്‍​ത്തി വ​യ്‌​ക്കേ​ണ്ടി വ​ന്നാ​ല്‍ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​തി​നു സ​മാ​ന​മാ​യ തു​ക ന​ല്‍​ക​ണം എ​ന്നു​ള്ള​താ​ണ് വ്യ​വ​സ്ഥ.

RELATED NEWS