രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ഛ​ത്തീ​സ്ഗ​ഡി​ലേ​ക്ക്; ജ​യി​ലി​ലെ​ത്തി ക​ന്യാ​സ്ത്രീ​ക​ളെ കാ​ണും
Saturday, August 2, 2025 9:51 AM IST
റാ​യ്പു​ർ: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ഛത്തീ​സ്ഗ​ഡി​ലേ​ക്ക്. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും രാ​വി​ലെ 10ന് ​റാ​യ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന അ​ദ്ദേ​ഹം ഛത്തീ​സ്ഗ​ഡ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യേ​യും ദു​ര്‍​ഗി​ലെ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ക​ന്യാ​സ്ത്രീ​ക​ളേ​യും അ​ദ്ദേ​ഹം കാ​ണു​മെ​ന്നാ​ണ് വി​വ​രം. ഛ​ത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നും ശ്ര​മി​ച്ചേ​ക്കും.

ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​ര്‍ അ​തി​രൂ​പ​താ ആ​ര്‍​ച്ചു​ബി​ഷ​പ്പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്തു​മാ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യു​ടെ​യും നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് സ​ഭാ അ​ധ്യ​ക്ഷ​ന്‍​മാ​രു​മാ​യു​ള്ള രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ കൂ​ടി​ക്കാ​ഴ്ച​യെ​ന്ന് സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു.

RELATED NEWS