ജെ​എ​സ്‌​കെ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്; റി​ലീ​സ് തീ​യ​തി പു​റ​ത്തു​വി​ട്ടു
Sunday, July 13, 2025 7:05 PM IST
കൊ​ച്ചി: വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ സു​രേ​ഷ് ഗോ​പി ചി​ത്രം ജാ​ന​കി വേ​ഴ്‌​സ​സ് സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള​യു​ടെ റി​ലീ​സ് തീ​യ​തി പു​റ​ത്തു​വി​ട്ടു. സം​വി​ധാ​യ​ക​ന്‍ പ്ര​വീ​ണ്‍ നാ​രാ​യ​ണ​നാ​ണ് റി​ലീ​സ് തീ​യ​തി പു​റ​ത്തു​വി​ട്ട​ത്.

ചി​ത്രം വ്യാ​ഴാ​ഴ്ച തി​യ​റ്റ​റു​ക​ളി​ലെ​ത്തും. പു​തി​യ പ​തി​പ്പി​ലെ മാ​റ്റ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ച സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് , ചി​ത്ര​ത്തി​ന് ശ​നി​യാ​ഴ്ച പ്ര​ദ​ര്‍​ശ​ന അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. വി​വാ​ദ​ങ്ങ​ള്‍​ക്കും ഏ​റെ അ​നി​ശ്ചി​ത​ത്വ​ത്തി​നും പി​ന്നാ​ലെ​യാ​ണ് ചി​ത്ര​ത്തി​ന് പ്ര​ദ​ര്‍​ശ​നാ​നു​മ​തി ല​ഭി​ച്ച​ത്.

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി പ​തി​പ്പു​ക​ളാ​ണ് ഒ​ന്നി​ച്ച് തി​യ​റ്റ​റി​ല്‍ റി​ലീ​സ് ചെ​യ്യു​ന്ന​ത്. സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ല്‍ നി​ന്ന് സി​നി​മ​യ്ക്ക് U/A 16+ സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

RELATED NEWS