ഓ​മ​ല്ലൂ​രി​ൽ സി​പി​എം-​ബി​ജെ​പി പ്രവർത്തകർ തമ്മിൽ സം​ഘ​ർ​ഷം
Wednesday, July 9, 2025 10:15 PM IST
പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​രി​ൽ സി​പി​എം-​ബി​ജെ​പി പ്രവർത്തകർ തമ്മിൽ സം​ഘ​ർ​ഷം. ഒ​രു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നും മൂ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ അ​ഖി​ലി​നെ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ എ​ട്ടം​ഗ സം​ഘം വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് ബി​ജെ​പി ആ​രോ​പ​ണം. അ​ഖി​ലി​നും അ​മ്മ​യ്ക്കും പ​രി​ക്കു​ണ്ട്.

അ​തേ​സ​മ​യം, അ​ഖി​ലാ​ണ് വീ​ടി​ന് മു​ന്നി​ൽ​ക്കൂ​ടി പോ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് മ​റു​ഭാ​ഗ​ത്തി​ന്‍റെ ആ​രോ​പ​ണം. മൂ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​രും പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ഖി​ലി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ. കൂ​ടു​ത​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ൽ പോ​ലീ​സി​നെ പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

RELATED NEWS