ദ​രി​ദ്ര​ർ കൂ​ടു​ന്നു, സ​മ്പ​ത്ത് ചി​ല​രി​ൽ കു​മി​ഞ്ഞു​കൂ​ടു​ന്നു​വെ​ന്ന് നി​തി​ൻ ഗ​ഡ്ക​രി
Sunday, July 6, 2025 6:58 PM IST
മും​ബൈ: രാ​ജ്യ​ത്ത് സാ​മ്പ​ത്തി​ക അ​സ​മ​ത്വം വ​ര്‍​ധി​ക്കു​ന്ന​തി​ല്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. ദ​രി​ദ്ര​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നി​നൊ​പ്പം സ​മ്പ​ത്ത് കു​റ​ച്ചാ​ളു​ക​ളി​ല്‍ കു​മി​ഞ്ഞു​കൂ​ടു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക ഘ​ട​ന​യ്ക്ക് ഗു​രു​ത​ര വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​വ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം പ​തി​യെ വ​ര്‍​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​പ്പം സ​മ്പ​ത്ത് ചി​ല സ​മ്പ​ന്ന​രു​ടെ കൈ​ക​ളി​ല്‍ കേ​ന്ദ്രീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. അ​ങ്ങ​നെ സം​ഭ​വി​ച്ചു​കൂ​ടാ​യെ​ന്നും ഗ​ഡ്ക​രി പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ വി​ക​സ​നം അ​ള​ക്കേ​ണ്ട​ത് ജി​ഡി​പി സം​ഖ്യ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മ​ല്ലെ​ന്നും രാ​ജ്യ​ത്തെ പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രെ​യും ഗ്രാ​മീ​ണ സ​മൂ​ഹ​ങ്ങ​ളെ​യും ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍​ക്കൂ​ടി​യാ​യി​രി​ക്ക​ണ​മെ​ന്നും ഗ​ഡ്ക​രി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.