ക​ണ്ണൂ​രി​ല്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് നേ​രെ കെ​എ​സ്‌​യു ക​രി​ങ്കൊ​ടി വീ​ശി
Sunday, July 6, 2025 2:10 AM IST
ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര ആ​ര്‍​ലേ​ക്ക​ര്‍​ക്കെ​തി​രെ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രി​ങ്കൊ​ടി വീ​ശി. കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. അ​തു​ല്‍, സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫ​ര്‍​ഹാ​ന്‍ മു​ണ്ടേ​രി എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

അ​തേ​സ​മ​യം ക​ണ്ണൂ​രി​ലെ​ത്തി​യ ഗ​വ​ര്‍​ണ​ര്‍​ക്ക് വ​ലി​യ സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ള്‍ ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗ​വ​ര്‍​ണ​ര്‍​ക്ക് സു​ര​ക്ഷ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഗ​വ​ര്‍​ണ​റും ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​സി​യും ത​മ്മി​ല്‍ കൂ​ടി​ക്കാ​ഴ്ച​യും ഇ​ന്ന് ന​ട​ന്നു. ക​ണ്ണൂ​ര്‍ പൊ​തു​മ​രാ​മ​ത്ത് ഗ​സ്റ്റ് ഹൗ​സി​ല്‍ വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

RELATED NEWS