തെ​ലു​ങ്കാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യി എ​ൻ. രാ​മ​ച​ന്ദ​ർ റാ​വു ചു​മ​ത​ല​യേ​റ്റു
Sunday, July 6, 2025 12:00 AM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന ബി​ജെ​പി പ്ര​സി​ഡ​ന്‍റാ​യി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും മു​ൻ എം​എ​ൽ​സി​യു​മാ​യ എ​ൻ. രാ​മ​ച​ന്ദ​ർ റാ​വു ചു​മ​ത​ല​യേ​റ്റു.

കി​ഷ​ൻ റെ​ഡ്ഡി, ബി​ജെ​പി എം​പി ഡി.​കെ. അ​രു​ണ മ​റ്റ് നേ​താ​ക്ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തെ​ല​ങ്കാ​ന ബി​ജെ​പി ആ​സ്ഥാ​ന​ത്ത് വ​ച്ചാ​ണ് രാ​മ​ച​ന്ദ​ർ റാ​വു ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റ​ത്.

ചാ​ർ​മി​നാ​റി​ലെ ഭാ​ഗ്യ​ല​ക്ഷ്മി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി പ്രാ​ർ​ഥി​ച്ച​തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ന് സ​മീ​പ​മു​ള്ള തെ​ലു​ങ്കാ​ന അ​മ​ര​വീ​രു​ല സ്തൂ​പ​ത്തി​ൽ അ​ദ്ദേ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

ബി​ജെ​പി നേ​തൃ​ത്വ​ത്തി​നും പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി അ​റി​യി​ച്ച അ​ദ്ദേ​ഹം, തെ​ലു​ങ്കാ​ന​യി​ൽ പാ​ർ​ട്ടി​യു​ടെ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം ജ​ന​ങ്ങ​ളെ സേ​വി​ക്കു​ന്ന​തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ജ്ഞ​യെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.