റേ​ഷ​ൻ ക​ട​യി​ൽ നി​ന്നും വാ​ങ്ങി​യ ഗോ​ത​മ്പ് പൊ​ടി​യി​ൽ പു​ഴു; ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദേ​ഹാ​സ്വ​സ്ഥ്യം
Saturday, July 5, 2025 10:19 PM IST
തൃ​ശൂ​ർ: ചേ​ല​ക്ക​ര​യി​ൽ ഗോ​ത​മ്പ് പൊ​ടി​യി​ൽ പു​ഴു​വി​നെ ക​ണ്ടെ​ത്തി. പാ​കം ചെ​യ്ത് ക​ഴി​ച്ച ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി.

ചേ​ല​ക്ക​ര​യി​ൽ റേ​ഷ​ൻ ക​ട​യി​ൽ നി​ന്ന് വാ​ങ്ങി​യ ഗോ​ത​മ്പ് പൊ​ടി​യി​ലാ​ണ് പു​ഴു​വി​നെ ക​ണ്ടെ​ത്തി​യ​ത്. തോ​ന്നൂ​ർ​ക്ക​ര പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നു​മാ​ണ് ഗോ​ത​മ്പു​പൊ​ടി വാ​ങ്ങി​യ​ത്.

തോ​ന്നൂ​ർ​ക്ക​ര ഇ​ള​യി​ട​ത്ത് മൊ​യ്‌​ദീ​ൻ കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് വാ​ങ്ങി​യ ആ​ട്ട​യി​ലാ​ണ് പു​ഴു​ക്ക​ളെ ക​ണ്ട​ത്. ര​ണ്ട് പാ​ക്ക​റ്റ് ആ​ട്ട വാ​ങ്ങി അ​രി​ച്ച​പ്പോ​ൾ നി​ര​വ​ധി ജീ​വ​നു​ള്ള പു​ഴു​ക്ക​ൾ ‌ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. ഈ ​ആ​ട്ട ഉ​പ​യോ​ഗി​ച്ച് ച​പ്പാ​ത്തി ഉ​ണ്ടാ​ക്കി ക​ഴി​ച്ച ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​യ​റു​വേ​ദ​ന​യും, വ​യ​റി​ള​ക്ക​വും ഉ​ണ്ടാ​യി.

ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. തോ​ന്നൂ​ർ​ക്ക​ര റേ​ഷ​ൻ ക​ട​യി​ൽ നി​ന്നും ആ​ട്ട വാ​ങ്ങി​യ നി​ര​വ​ധി വീ​ടു​ക​ളി​ലും സ​മാ​ന രീ​തി​യി​ൽ പു​ഴു​വി​നെ ല​ഭി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.