സെ​ബി​ന് ഇ​നി​യും ജീ​വി​ക്കാ​ൻ സു​മ​ന​സു​ക​ൾ ക​നി​യ​ണം
Saturday, July 5, 2025 10:08 PM IST
നാ​ലു വ​ർ​ഷ​ത്തോ​ള​മാ​യി കൊ​ച്ചി ക​ക്കാ​നാ​ട് കു​സു​മ​ഗി​രി​യി​ലെ പു​ഷ്പ​മം​ഗ​ലം തോ​മ​സ് ജോ​സ​ഫി​ന്‍റെ വീ​ട്ടി​ലെ ചി​രി മാ​ഞ്ഞി​ട്ട്. സ​ന്തോ​ഷ​ക​ര​മാ​യ ജീ​വി​തം മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് മ​ക​ൻ സെ​ബി​ൻ തോ​മ​സി​ന് കി​ഡ്നി ത​ക​രാ​റി​ലാ​ണെ​ന്ന് അ​റി​യു​ന്ന​ത്. 34-ാം വ​യ​സി​ൽ മ​ക​ന് നേ​രി​ടേ​ണ്ടി വ​ന്ന ഈ ​രോ​ഗാ​വ​സ്ഥ ആ ​കു​ടും​ബ​ത്തി​ന്‍റെ ത​ന്നെ പ്ര​തീ​ക്ഷ​ക​ളെ​യാ​ണ് ഇ​ല്ലാ​താ​ക്കി​യ​ത്.

നാ​ലു വ​ർ​ഷ​മാ​യി സെ​ബി​ൻ ഈ ​രോ​ഗ​ത്തോ​ട് പൊ​രു​താ​ൻ തു​ട​ങ്ങി​യി​ട്ട്. ക​ടം വാ​ങ്ങി​യും മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്താ​ലും മ​ക​ന് ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യെ​ങ്കി​ലും എ​ങ്ങ​നെ ഭാ​രി​ച്ച ഈ ​ചി​ല​വു​ക​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​മെ​ന്ന നി​സ​ഹാ​യ അ​വ​സ്ഥ​യി​ലാ​ണ് ഈ ​പി​താ​വ്.

എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലാ​ണ് സെ​ബി​ന്‍റെ ചി​കി​ത്സ ന​ട​ക്കു​ന്ന​ത്. ആ​ഴ്ച​യി​ൽ മൂ​ന്ന് പ്രാ​വ​ശ്യം കീ​മോ ഡ​യാ​ലി​സി​സ് ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ കി​ഡ്നി മാ​റ്റി​വ​യ്ക്കാ​നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര കി​ഡ്നി മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ മാ​ത്ര​മേ ഈ ​ചെ​റു​പ്പ​ക്കാ​ര​നെ ന​മ്മു​ക്ക് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ ക​ഴി​യൂ.

സെ​ബി​നു​മാ​യി ചേ​രു​ന്ന കി​ഡ്നി ദാ​താ​വി​നെ ല​ഭ്യ​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഈ ​കി​ഡ്നി മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി 30 ല​ക്ഷം രൂ​പ​യാ​ണ് കു​ടും​ബം വേ​ണ്ട​ത്. താ​മ​സം പോ​ലും വാ​ട​കയ്ക്കാ​യ ഈ ​കു​ടും​ബ​ത്തി​ന് ഇ​ത്ര​യും വ​ലി​യ തു​ക സ്വ​പ്നം പോ​ലും കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്ന സ്ഥി​തി​യി​ലാ​ണ്. അ​തി​നാ​ലാ​ണ് കു​ടും​ബം സു​മ​ന​സു​ക​ൾ​ക്ക് മു​ന്നി​ൽ കൈ​കൂ​പ്പു​ന്ന​ത്.

ജീ​വി​ത​ത്തെ വ​ള​രെ​യേ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ സ​മീ​പി​ച്ചി​രു​ന്ന സെ​ബി​ന് ഇ​നി​യും ദീ​ർ​ഘ​കാ​ലം ഭൂ​മി​യി​ൽ തു​ട​രാ​ൻ നി​ങ്ങ​ൾ ഓ​രോ​രു​ത്ത​രു​ടെ​യും സ​ഹാ​യം ഏ​റെ പ്ര​ധാ​ന​മാ​ണ്. ക​ഴി​യാ​വു​ന്ന ചെ​റി​യ തു​ക​യെ​ങ്കി​ലും ഈ ​ചെ​റു​പ്പ​ക്കാ​ര​ന്‍റെ ജീ​വ​നാ​യി ന​മ്മു​ക്ക് വി​നി​യോ​ഗി​ക്കാം.

സെ​ബി​നു​ള്ള സ​ഹാ​യം Deepika Charitable Turst നു South India Bank ​ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം.

അ​ക്കൗ​ണ്ട് ന​ന്പ​ർ: 00370730 00003036
IFSC Code: SIBL 0000037

ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം [email protected] ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക, ഫോ​ൺ: (91) 93495 99068.

ചാ​രി​റ്റി വി​വ​ര​ങ്ങ​ൾ​ക്ക്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.