തീ​പി​ടി​ത്ത മു​ന്ന​റി​യി​പ്പ്; വി​മാ​ന​ത്തി​ൽ നി​ന്നും ചാ​ടി​യ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്
Saturday, July 5, 2025 6:21 PM IST
മാ​ഡ്രി​ഡ്: സ്‌​പെ​യി​നി​ലെ പാ​ല്‍​മ ഡി ​മ​ല്ലോ​ര്‍​ക്ക വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ റ​യാ​ന്‍ എ​യ​ര്‍ വി​മാ​ന​ത്തി​ല്‍ തീ​പി​ടി​ത്ത മു​ന്ന​റി​യി​പ്പ് യാ​ത്ര​ക്കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി.

പ​റ​ന്നു​യ​രു​ന്ന​തി​ന് തൊ​ട്ടു​മു​മ്പു​ണ്ടാ​യ മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് വി​മാ​ന​ത്തി​ല്‍ നി​ന്ന് യാ​ത്ര​ക്കാ​ര്‍ ചാ​ടി​യി​റ​ങ്ങു​ക​യും 18 ഓ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

മാ​ഞ്ച​സ്റ്റ​റി​ലേ​ക്ക് പോ​കാ​നി​രു​ന്ന വി​മാ​നം പ​റ​ന്നു​യ​രാ​ന്‍ തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ് സം​ഭ​വം. അ​ഗ്നി​ശ​മ​ന​സേ​നാ വി​ഭാ​ഗ​ങ്ങ​ള​ട​ക്കം ഉ​ട​ന്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ചി​ല യാ​ത്രാ​ക്കാ​ര്‍ വി​മാ​ന​ത്തി​ല്‍ നി​ന്ന് ചാ​ടി​യി​റ​ങ്ങി​യ​താ​ണ് പ​രി​ക്കേ​ല്‍​ക്കാ​നി​ട​യാ​ക്കി​യ​ത്.

മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ യാ​ത്ര​ക്കാ​രെ എ​മ​ര്‍​ജ​ന്‍​സി എ​ക്‌​സി​റ്റു​ക​ളി​ലൂ​ടെ ഒ​ഴി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ചി​ല യാ​ത്ര​ക്കാ​ര്‍ പ​രി​ഭ്രാ​ന്തി​യി​ല്‍ ചി​റ​കു​ക​ളി​ല്‍ ക​യ​റി നി​ല​ത്തേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നി​ടെ, യാ​ത്ര​ക്കാ​രെ എ​മ​ര്‍​ജ​ന്‍​സി എ​ക്‌​സി​റ്റു​ക​ളി​ലൂ​ടെ ഒ​ഴി​പ്പി​ച്ചു, അ​വി​ടെ ചി​ല യാ​ത്ര​ക്കാ​ര്‍ ചി​റ​കു​ക​ളി​ല്‍ നി​ന്ന് നേ​രി​ട്ട് നി​ല​ത്തേ​ക്ക് ചാ​ടി. പ​രി​ക്കേ​റ്റ 18 പേ​രി​ല്‍ ആ​റു​പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മ​റ്റു​ള്ള​വ​ര്‍​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ത​ന്നെ ചി​കി​ത്സ ല​ഭ്യ​മാ​ക്കി.

തീ​പ്പി​ടി​ത്തം ഉ​ണ്ടാ​കു​മ്പോ​ള്‍ തെ​ളി​യു​ന്ന ബീ​ക്ക​ണ്‍ ലൈ​റ്റ് തെ​റ്റാ​യി ക​ത്തി​യ​താ​ണെ​ന്ന് പി​ന്നീ​ട് അ​ധി​കൃ​ത​ര്‍ സ്ഥി​രീ​ക​രി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.