കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ്ര​ത്യേ​ക സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം നാ​ളെ
Saturday, July 5, 2025 5:56 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നാ​ളെ അ​ടി​യ​ന്ത​ര സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം ചേ​രും. രാ​വി​ലെ പ​തി​നൊ​ന്ന​ര​യ്ക്കാ​ണ് യോ​ഗം ചേ​രു​ക.

സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് 16 ഇ​ട​ത് അം​ഗ​ങ്ങ​ൾ ഒ​പ്പി​ട്ട് ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഭാ​രാ​താം​ബ വി​വാ​ദ​ത്തി​ൽ ര​ജി​സ്ട്രാ​റെ സ​സ്പെ​ന്‍റ് ചെ​യ്ത വി​സി ഡോ. ​മോ​ഹ​ൻ കു​ന്നു​മ്മ​ലി​ന്‍റെ ന​ട​പ​ടി സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം പു​ന​പ​രി​ശോ​ധി​ച്ചേ​ക്കും.

വി​സി ഡോ. ​മോ​ഹ​ൻ കു​ന്നു​മ്മ​ൽ നി​ല​വി​ൽ അ​വ​ധി​യി​ലാ​ണ്. പ​ക​രം ചു​മ​ത​ല ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വി​സി സി​സ തോ​മ​സി​നാ​ണ്.

ഇ​ന്ന് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ൽ വി​സി​ക്കെ​തി​രെ ഇ​ട​ത് സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചു. വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ വി​സി സി​സ തോ​മ​സി​നെ ഇ​ട​ത് സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ ത​ട​ഞ്ഞു.

അ​ടി​യ​ന്ത​ര സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. കാ​വി​ക്കൊ​ടി​യേ​ന്തി​യ ഭാ​ര​താം​ബ​യു​ടെ പ​ടം വ​ച്ച് സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ ഗ​വ​ര്‍​ണ​ര്‍ പ​ങ്കെ​ടു​ത്ത​തും തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നും പി​ന്നാ​ലെ​യാ​ണ് റ​ജി​സ്ട്രാ​റെ ഗ​വ​ര്‍​ണ​ര്‍ സ​സ്പെ​ന്‍റ് ചെ​യ്ത​ത്. ഇ​തി​ല​ട​ക്കം വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.