കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല
Friday, July 4, 2025 7:46 AM IST
കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്ക്. കെ​ട്ടി​ട​ഭാ​ഗം ത​ക​ര്‍​ന്നു​വീ​ണ് സ്ത്രീ ​മ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ൽ നി​ന്നും മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്കി​യി​രി​ക്കു​ന്ന​ത്.

ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ വാ​ര്‍​ഡി​ന്‍റെ ഭാ​ഗ​ങ്ങ​ളാ​ണ് ത​ക​ര്‍​ന്ന​തെ​ന്ന് അ​ധി​കൃ​ത​രും മ​ന്ത്രി​മാ​രും പ്ര​തി​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും ഈ ​വാ​ര്‍​ഡി​ല്‍ നി​ര​വ​ധി അ​ന്തേ​വാ​സി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി മാ​ധ്യ​മ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ തെ​ളി​യി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, അ​പ​ക​ട​ത്തി​നെ​ക്കു​റി​ച്ച് ഇ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കും. പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രു​ന്ന ശു​ചി​മു​റി​യി​ല്‍ ആ​ളു​ക​ള്‍ ക​യ​റി​യ​തി​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്കും. അ​പ​ക​ട​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ ബി​ന്ദു​വി​ന്‍റെ സം​സ്‌​കാ​രം ഇ​ന്ന് ത​ല​യോ​ല​പ​റ​മ്പി​ല്‍ ന​ട​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.