ക​ർ​ണാ​ട​ക ചീ​ഫ് സെ​ക്ര​ട്ട​റി​ക്കെ​തി​രാ​യ അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം; ബി​ജെ​പി എം​എ​ൽ​സി​ക്കെ​തി​രെ കേ​സ്
Friday, July 4, 2025 6:26 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ലി​നി ര​ജ​നീ​ഷ്നെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ന് ചീ​ഫ് വി​പ്പും ബി​ജെ​പി നേ​താ​വും എം​എ​ൽ​സി​യു​മാ​യ എ​ൻ. ര​വി​കു​മാ​റി​നെ​തി​രെ പോ​ലീ​സ് എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

ര​വി​കു​മാ​റി​ന്‍റെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ത്തെ ക​ർ​ണാ​ട​ക ഐ​എ​എ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ അ​പ​ല​പി​ച്ചു. അ​ദ്ദേ​ഹം നി​രു​പാ​ധി​കം മാ​പ്പ് പ​റ​യ​ണ​മെ​ന്ന് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

ജൂ​ലൈ ഒ​ന്നി​ന് നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ചാ​ല​വ​ടി നാ​രാ​യ​ണ​സ്വാ​മി​യു​ടെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ര​വി​കു​മാ​ർ വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

ബി​ജെ​പി പ്ര​തി​നി​ധി സം​ഘ​ത്തി​ൽ നി​ന്ന് നി​വേ​ദ​നം സ്വീ​ക​രി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ലി​നി ര​ജ​നീ​ഷ് ഹാ​ജ​രാ​കാ​ത്ത​തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച ര​വി​കു​മാ​ർ, പ​ക​ൽ സ​മ​യ​ത്ത് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ ജോ​ലി​ക​ളി​ൽ മു​ഴു​കി​യി​രി​ക്കു​ക​യാ​ണെ​ന്നും രാ​ത്രി​യി​ൽ മാ​ത്ര​മാ​ണ് അ​വ​ർ സ​ർ​ക്കാ​ർ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്.

ബി​എ​ൻ​എ​സ് ആ​ക്ടി​ലെ സെ​ക്ഷ​ൻ 351 (3), 75 (3), 79 എ​ന്നി​വ പ്ര​കാ​രം ബം​ഗ​ളൂ​രു​വി​ലെ വി​ധാ​ൻ സൗ​ധ പോ​ലീ​സ് ര​വി​കു​മാ​റി​നെ​തി​രെ എ​ഫ്‌​ഐ​ആ​ർ ഫ​യ​ൽ ചെ​യ്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ നാ​ഗ​ര​ത്ന​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.