ത്രി​പു​ര​യി​ൽ പ​ച്ച​ക്ക​റി മോ​ഷ്ടി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു
Thursday, July 3, 2025 3:22 AM IST
അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ലെ ധ​ലാ​യ് ജി​ല്ല​യി​ൽ പ​ച്ച​ക്ക​റി മോ​ഷ്ടി​ച്ചു​വെ​ന്ന് സം​ശ​യി​ച്ച് യു​വാ​വി​നെ ഒ​രു​സം​ഘ​മാ​ളു​ക​ൾ ത​ല്ലി​ക്കൊ​ന്നു. മ​നു ന​ദി​ക്ക​ടു​ത്തു​ള്ള ചി​ത്രേ​സെ​ൻ ക​ർ​ബാ​രി പാ​റ പ്ര​ദേ​ശ​ത്ത് ബു​ധ​നാ​ഴ്ച അ​ർ​ധ രാ​ത്രി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ന​ദീ​തീ​ര​ത്തി​ന് സ​മീ​പം കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് ഇ​യാ​ൾ പ​ച്ച​ക്ക​റി മോ​ഷ്ടി​ക്കു​ന്ന​ത് ചി​ല ക​ർ​ഷ​ക​ർ ക​ണ്ട​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്നു. പ്ര​കോ​പി​ത​രാ​യ ക​ർ​ഷ​ക സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു​. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ ഇ​യാ​ൾ മ​രി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ബു​ധ​നാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​ർ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യും മ​നു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.