കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ചു; അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ
Thursday, July 3, 2025 3:16 AM IST
മും​ബൈ: വി​ദ്യാ​ർ​ഥി​യെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പി​ക അ​റ​സ്റ്റി​ല്‍.

40കാ​രി​യാ​യ ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക​യാ​ണ് 16 കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി​യെ പീ​ഡി​പ്പി​ച്ച​ത്. പ്ര​യാ​പൂ​ര്‍​ത്തി​യാ​വാ​ത്ത കു​ട്ടി​യെ പ്രേ​രി​പ്പി​ച്ച് പ​ല​ത​വ​ണ​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്.

വി​ദ്യാ​ര്‍​ഥി​യു​ടെ സ്വ​ഭാ​വ​ത്തി​ലെ മാ​റ്റം മ​ന​സി​ലാ​ക്കി​യ മാ​താ​പി​താ​ക്ക​ളാ​ണ് വി​വ​രം ചോ​ദി​ച്ച് മ​ന​സി​ലാ​ക്കി​യ​ത്. സ്‌​കൂ​ള്‍ ക​ഴി​ഞ്ഞ് ബ​ന്ധം അ​വ​സാ​നി​ക്കു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും കു​ട്ടി​യു​ടെ വീ​ട്ടി​ലെ ജോ​ലി​ക്കാ​ര്‍ വ​ഴി വീ​ണ്ടും ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

അ​ധ്യാ​പി​ക വി​വാ​ഹി​ത​യും ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​ണ്. ഒ​രു വ​ര്‍​ഷ​ത്തി​ന് മു​ക​ളി​ലാ​യി വി​ദ്യാ​ര്‍​ഥി​യെ ഇ​വ​ര്‍ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യി​രു​ന്നു. 2023 ല്‍ ​ഒ​രു സ്‌​കൂ​ള്‍ പ​രി​പാ​ടി​ക്കി​ട​യി​ലാ​ണ് ഇ​വ​ര്‍ വി​ദ്യാ​ര്‍​ഥി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

വി​ദ്യാ​ര്‍​ഥി​യോ​ട് അ​ടു​പ്പം തോ​ന്നി​യി​രു​ന്നു​വെ​ന്നും വി​മു​ഖ​ത കാ​ട്ടി​യ കു​ട്ടി​യെ സ്‌​കൂ​ളി​ന്‍റെ പു​റ​ത്തു​ള്ള അ​ധ്യാ​പി​ക​യു​ടെ കൂ​ട്ടു​കാ​രി വ​ഴി ബ​ന്ധ​ത്തി​ന് പ്രേ​രി​പ്പി​ച്ച​താ​യും മൊ​ഴി ന​ല്‍​കി. കൗ​മാ​ര​ക്കാ​രാ​യ ആ​ണ്‍​കു​ട്ടി​ക​ളും മു​തി​ര്‍​ന്ന സ്ത്രീ​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം സാ​ധാ​ര​ണ​മാ​ണെ​ന്ന് അ​ധ്യാ​പി​ക​യു​ടെ സു​ഹൃ​ത്ത് പ​റ​ഞ്ഞ​താ​യി വി​ദ്യാ​ര്‍​ഥി മൊ​ഴി ന​ല്‍​കി.

പി​ന്നാ​ലെ കു​ട്ടി​യെ നി​ര്‍​ബ​ന്ധി​ച്ച് വി​വി​ധ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ല്‍ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ്‌​കൂ​ളി​ന് ശേ​ഷ​വും കു​ട്ടി​യു​മാ​യി ബ​ന്ധം തു​ട​രാ​ന്‍ ശ്ര​മി​ച്ച​തോ​ടെ കു​ടം​ബം ത​ന്നെ​യാ​ണ് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്. പ​രാ​തി​യി​ല്‍ അ​ധ്യാ​പി​ക​യ്ക്ക് എ​തി​രെ പോ​ക്‌​സോ ചു​മ​ത്തി കേ​സെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.