ഭാ​ര​താം​ബ വി​വാ​ദം; കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Wednesday, July 2, 2025 5:33 PM IST
തി​രു​വ​ന​ന്ത​പു​രം: ഭാ​ര​താം​ബ ചി​ത്ര വി​വാ​ദ​ത്തി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​റെ വി​സി സ​സ്പെ​ൻ​ഡു ചെ​യ്തു. കാ​വി​ക്കൊ​ടി​യേ​ന്തി​യ ഭാ​ര​താം​ബ​യു​ടെ ചി​ത്രം വെ​ച്ചു​ള്ള സെ​ന​റ്റ്ഹാ​ളി​ലെ പ​രി​പാ​ടി റ​ദ്ദാ​ക്കി​യ സം​ഭ​വ​ത്തി​ലാ​ണ് ര​ജി​സ്ട്രാ​ർ കെ.​എ​സ്.​അ​നി​ൽ​കു​മാ​റി​നെ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​മോ​ഹ​ൻ കു​ന്നു​മ്മ​ൽ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡു ചെ​യ്ത​ത്.

ഗ​വ​ർ​ണ​റോ​ട് അ​നാ​ദ​ര​വ് കാ​ണി​ച്ചെ​ന്നു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ജൂ​ണ്‍ 25ന് ​അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ അ​മ്പ​താ​ണ്ട് എ​ന്ന പേ​രി​ൽ പ​ത്മ​നാ​ഭ സേ​വാ​സ​മി​തി സെ​ന​റ്റ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കാ​വി​ക്കൊ​ടി​യേ​ന്തി​യ ഭാ​ര​താം​ബ​യു​ടെ ചി​ത്രം വ​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി എ​സ്‌​എ​ഫ്‌​ഐ​യും കെ​എ​സ്‌​യുവും രം​ഗ​ത്തു​വ​ന്ന​തോ​ടെ ര​ജി​സ്ട്രാ​ർ പ​രി​പാ​ടി റ​ദ്ദാ​ക്കി​യെ​ന്ന് കാ​ണി​ച്ച് സം​ഘാ​ട​ക​ര്‍​ക്ക് ഇ​മെ​യി​ല്‍ അ​യ​ച്ചു. എ​ന്നാ​ല്‍ അ​പ്പോ​ഴേ​ക്കും ഗ​വ​ര്‍​ണ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ എ​ത്തു​ക​യും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സ​ര്‍​വ​ക​ലാ​ശാ​ല ച​ട്ട​ങ്ങ​ള്‍​ക്കു വി​രു​ദ്ധ​മാ​യി മ​ത​ചി​ഹ്ന​ങ്ങ​ള്‍ പ​രി​പാ​ടി​യി​ല്‍ ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് ര​ജി​സ്ട്രാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. തു​ട​ര്‍​ന്ന് ഇ​ക്കാ​ര്യ​ത്തി​ല്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ര​ജി​സ്ട്രാ​റോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ആ​ദ്യം ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ല്‍ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് തേ​ടു​ക​യും ചെ​യ്തിരുന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍ ന​ട​പ​ടി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം സ​സ്‌​പെ​ൻ​ഷ​ൻ ന​ട​പ​ടി​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ര​ജി​സ്ട്രാ​ർ കെ.​എ​സ്.​അ​നി​ൽ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.