പാ​ര്‍​ല​മെ​ന്‍റ് പു​ക​യാ​ക്ര​മ​ണ കേ​സ്; ര​ണ്ട് പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം
Wednesday, July 2, 2025 12:44 PM IST
ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റ് പു​ക​യാ​ക്ര​മ​ണ കേ​സി​ല്‍ ര​ണ്ട് പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം. നീ​ലം ആ​സാ​ദ്, മ​ഹേ​ഷ് കു​മാ​വ​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് ‌‌ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ജ​സ്റ്റി​സ് സു​ബ്ര​ഹ്മ​ണ്യം പ്ര​സാ​ദ്, ജ​സ്റ്റീസ് ഹ​രീ​ഷ് വൈ​ദ്യ​നാ​ഥ​ൻ ശ​ങ്ക​ർ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. ഡ​ല്‍​ഹി​യി​ല്‍ ത​ന്നെ തു​ട​ര​ണം, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​തൊ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​ന്‍ പാ​ടി​ല്ല എ​ന്ന​ത​ട​ക്ക​മു​ള്ള ഉ​പാ​ധി​ക​ളോ​ടാ​ണ് ജാ​മ്യം.

2023 ഡി​സം​ബ​ർ 13നാ​യി​രു​ന്നു പാ​ർ​ല​മെ​ന്‍റി​ൽ ശ​ക്ത​മാ​യ സു​ര​ക്ഷാ​വീ​ഴ്ച ഉ​ണ്ടാ​യ​ത്. ലോ​ക്‌​സ​ഭ ചേ​ർ​ന്നു​കൊ​ണ്ടി​രി​ക്കെ ഗാ​ല​റി​യി​ൽ ഇ​രു​ന്ന ര​ണ്ട് പേ​ർ എം​പി​മാ​ർ ഇ​രി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. അ​വ​ർ സ​ഭ​യി​ൽ മ​ഞ്ഞ വാ​ത​കം പു​റ​ത്തു​വി​ടു​ക​യും മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ എം​പി​മാ​ർ ത​ന്നെ​യാ​ണ് അ​ക്ര​മി​ക​ളെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.