ഹാ​രി​സ് മി​ക​ച്ച ഡോ​ക്ട​ർ; വാ​ക്കു​ക​ളി​ൽ കു​നി​ഷ്ട് ഉ​ള്ള​താ​യി തോ​ന്നു​ന്നി​ല്ലെ​ന്ന് ബി​നോ​യ്‌ വി​ശ്വം
Wednesday, July 2, 2025 12:00 PM IST
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ ക്ഷാ​മ​ത്തെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട ഡോ. ​ഹാ​രി​സ് മി​ക​ച്ച ഡോ​ക്ട​റാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്‌ വി​ശ്വം.

ഡോ​ക്ട​റെ വ്യ​ക്തി​പ​ര​മാ​യി അ​റി​യി​ല്ല പ​ക്ഷേ നി​ര​വ​ധി​പേ​ർ പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹം മി​ക​ച്ച ഡോ​ക്ട​ർ ആ​ണെ​ന്നാ​ണ്. കാ​ര്യ​ങ്ങ​ൾ നേ​രെ​യാ​ക​ണം എ​ന്ന ബോ​ധ്യ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്.

അ​താ​യി​രി​ക്ക​ണം ഡോ​ക്ട​റു​ടെ ഉ​ദേ​ശ്യം. വാ​ക്കു​ക​ളി​ൽ കു​നി​ഷ്ട് ഉ​ള്ള​താ​യി തോ​ന്നു​ന്നി​ല്ല സ​ർ​വീ​സ് ച​ട്ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ നോ​ക്ക​ട്ടെ​യെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഡോ.​ഹാ​രി​സി​നെ​തി​രെ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​ന​ത്തെ കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ട് ബി​നോ​യ് വി​ശ്വം പ്ര​തി​ക​രി​ച്ചി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.