കാ​ത്തി​രി​പ്പി​ന് അ​വ​സാ​നം; കീം ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു
Tuesday, July 1, 2025 5:32 PM IST
കോ​ഴി​ക്കോ​ട്‌: കീം 2025 (​കേ​ര​ള എ​ന്‍​ജി​നീ​യ​റിം​ഗ് ആ​ര്‍​കി​ടെ​ക്ച​ര്‍ മെ​ഡി​ക്ക​ല്‍ എ​ന്‍​ട്ര​ന്‍​സ് എ​ക്‌​സാം) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു​വാ​ണ് കോ​ഴി​ക്കോ​ട്ട് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

എ​ൻ​ജി​നീ​യ​റിം​ഗ് ഒ​ന്നാം റാ​ങ്ക് മൂ​വാ​റ്റു​പു​ഴ ക​ല്ലൂ​ർ​ക്കാ​ട് വ​ട്ട​ക്കു​ഴി​യി​ൽ ഹൗ​സി​ൽ ജോ​ൺ ഷി​നോ​ജി​നും ര​ണ്ടാം റാ​ങ്ക് എ​റ​ണാ​കു​ളം ചെ​റാ​യി കൊ​ട്ടാ​ശേ​രി​ൽ ഹൗ​സി​ൽ ഹ​രി​കൃ​ഷ്ണ​നും മൂ​ന്നാം റാ​ങ്ക് കോ​ഴി​ക്കോ​ട് കാ​ക്കൂ​ർ സ്വ​ദേ​ശി അ​ക്ഷ​യ് ബി​ജു​വും നേ​ടി.

86,549 പേ​രാ​ണ് ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ​ത്. 76,230 പേ​രാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്. യ​ഥാ​സ​മ​യം മാ​ർ​ക്ക്‌ വി​വ​രം സ​മ​ർ​പ്പി​ച്ച​വ​രെ ഉ​ൾ​പ്പെ​ടു​ത്തി 67,705 പേ​രു​ടെ എ​ഞ്ചി​നീ​യ​റിം​ഗ് റാ​ങ്ക് ലി​സ്റ്റാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഫാ​ർ​മ​സി എ​ന്‍​ട്ര​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ 33,425 പേ​ര് പ​രീ​ക്ഷ എ​ഴു​തി. 27,841പേ​ര് റാ​ങ്ക് ലി​സ്റ്റി​ലു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.