മേ​ഘാ​ല​യ​യി​ൽ പി​താ​വി​ന്‍റെ മു​ന്നി​ൽ​വ​ച്ച് മ​ക​ളെ ക​ഴു​ത്ത​റ​ത്ത് കൊ​ന്നു
Tuesday, July 1, 2025 4:26 PM IST
ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ​യി​ൽ പി​താ​വി​ന്‍റെ മു​ൻ​പി​ൽ വ​ച്ച് പെ​ൺ​സു​ഹൃ​ത്തി​നെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്. ഈ​സ്റ്റേ​ൺ വെ​സ്റ്റ് ഖാ​സി ഹി​ൽ​സ് ജി​ല്ല​യി​ലെ മൈ​രാം​ഗ് പി​ൻ​ഡെ​ൻ​ഗു​മി​യോം​ഗ് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

മാ​വ്ഖാ​പ് ഗ്രാ​മ​വാ​സി​യാ​യ ഫി​ർ​നൈ​ലി​ൻ ഖാ​ർ​സി​ന്‍റി​യു ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പി​താ​വി​നൊ​പ്പം മൈ​രാം​ഗ് പി​ൻ​ഡെ​ൻ​ഗു​മി​യോം​ഗ് ഗ്രാ​മ​ത്തി​ലെ​ത്തി​യ പെ​ൺ​കു​ട്ടി​യു​മാ​യി 25കാ​ര​നാ​യ യു​വാ​വ് വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു.

പ്ര​കോ​പി​ത​നാ​യ യു​വാ​വ് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ ക​ഴു​ത്ത​റ​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.