സൈ​ക്കി​ളി​ൽ നി​ന്നും വീ​ണ മ​ക​ളെ കോ​ടാ​ലി​കൊ​ണ്ട് കൊ​ല​പ്പെ​ടു​ത്തി പി​താ​വ്
Tuesday, July 1, 2025 5:49 AM IST
മും​ബൈ: സൈ​ക്കി​ളി​ൽ നി​ന്നും വീ​ണ മ​ക​ളെ കൊ​ടാ​ലി കൊ​ണ്ട് കൊ​ല​പ്പെ​ടു​ത്തി പി​താ​വ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ധാ​രാ​ശി​വ് ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം.

ഒ​ൻ​പ​തു​കാ​രി​യാ​യ ഗൗ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പി​താ​വ് ഗ്യാ​നേ​ശ്വ​ർ ജാ​ദ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. പോ​ലീ​സ് പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ഗൗ​രി എ​ന്ന പെ​ൺ​കു​ട്ടി​ക്ക് ഇ​ട​യ്ക്കി​ടെ അ​സു​ഖം വ​രാ​റു​ണ്ടാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച സൈ​ക്കി​ൾ ഓ​ടി​ക്കു​ന്ന​തി​നി​ടെ കു​ട്ടി നി​ല​ത്തു​വീ​ണു. തു​ട​ർ​ന്ന് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഗ്യാ​നേ​ശ്വ​ർ, ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നി​ടെ ഗൗ​രി​യെ കോ​ടാ​ലി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം 24 മ​ണി​ക്കൂ​ർ അ​യാ​ൾ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പ​ര​ന്ദ താ​ലൂ​ക്കി​ലെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.