എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ ഫ​ലം മേ​യ് ഒ​ൻ​പ​തി​ന്
Tuesday, April 29, 2025 12:42 PM IST
തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ര്‍​ഷ​ത്തെ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ ഫ​ലം മേ​യ് ഒ​ൻ​പ​തി​ന് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും വി​ജ​യി​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കും അ​ഡ്മി​ഷ​ന്‍ ന​ല്‍​കാ​നാ​വു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ 2964 കേ​ന്ദ്ര​ങ്ങ​ളി​ലും ല​ക്ഷ​ദ്വീ​പി​ലെ ഒ​ന്‍​പ​തും ഗ​ള്‍​ഫ് മേ​ഖ​ല​യി​ലെ ഏ​ഴും കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി ആ​കെ 4,27,021 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് റ​ഗു​ല​ര്‍ വി​ഭാ​ഗ​ത്തി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ എ​ഴു​തി​യ​ത് മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലാ​ണ്. 28,358 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കു​ട്ട​നാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലാ​ണ് കു​റ​വ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്, 1893പേ​ര്‍. തി​രൂ​ര​ങ്ങാ​ടി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ എ​ട​രി​ക്കോ​ട് പി​കെ​എം​എം എ​ച്ച്എ​സ്എ​സ് ആ​ണ് കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി​യ സ്കൂ​ള്‍.

ഗ​ള്‍​ഫ് മേ​ഖ​ല​യി​ല്‍ 682പേ​രും ല​ക്ഷ​ദ്വീ​പ് മേ​ഖ​ല​യി​ല്‍ 447 പേ​രും പ​രീ​ക്ഷ എ​ഴു​തി. ഇ​വ​ര്‍​ക്ക് പു​റ​മേ ഓ​ള്‍​ഡ് സ്‌​കീ​മി​ല്‍ (പി​സി​ഒ) എ​ട്ട് പേ​രും പ​രീ​ക്ഷ എ​ഴു​തി.

എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ല്‍ 2,17,696 പേ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളും 2,09,325 പേ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്. സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ 1,42,298പേ​രും എ​യി​ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ 2,55,092പേ​രും അ​ണ്‍ എ​യി​ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ 29,631പേ​രും പ​രീ​ക്ഷ​യെ​ഴു​തി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.