പ​ഹ​ൽ​ഗാം: ഇ​ന്ത്യ സ്വ​ന്തം ജ​ന​ങ്ങ​ളെ കൊ​ന്നി​ട്ട് പാ​ക്കി​സ്ഥാ​നു​മേ​ൽ കു​റ്റം ചു​മ​ത്തു​ന്നു​വെ​ന്ന് ഷാ​ഹി​ദ് അ​ഫ്രീ​ദി
Monday, April 28, 2025 11:18 AM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി പാ​ക്കി​സ്ഥാ​ൻ മു​ൻ​ക്രി​ക്ക​റ്റ് താ​രം ഷാ​ഹി​ദ് അ​ഫ്രീ​ദി. പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഇ​ന്ത്യ ത​ന്നെ​യാ​ണെ​ന്നാ​ണ് ഷാ​ഹി​ദ് അ​ഫ്രീ​ദി ആ​രോ​പി​ച്ചു.

അ​ര​മ​ണി​ക്കൂ​റോ​ളം ആ​ക്ര​മ​ണം ന​ട​ന്നി​ട്ട് ഒ​രു ഇ​ന്ത്യ​ൻ സൈ​നി​ക​ൻ പോ​ലും വ​ന്നി​ല്ല. സ്വ​ന്തം ജ​ന​ങ്ങ​ളെ കൊ​ന്നി​ട്ട്, പ​ഴി പാ​ക്കി​സ്ഥാ​നു​മേ​ൽ ചു​മ​ത്തു​ക​യാ​ണ് ഇ​ന്ത്യ​യെ​ന്നും അ​ഫ്രീ​ദി ആ​രോ​പി​ച്ചു.

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള എ​ല്ലാ ക്രി​ക്ക​റ്റ് ബ​ന്ധ​ങ്ങ​ളും ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ ക്രിക്കറ്റ് മു​ൻ താ​ര​ങ്ങ​ളാ​യ സൗ​ര​വ് ഗാം​ഗു​ലി​യും ശ്രീ​വ​ത്സ് ഗോ​സ്വാ​മി​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

RELATED NEWS