പ​ഹ​ല്‍​ഗാ​മി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രെ വേ​ട്ട​യാ​ടാ​ന്‍ ഇ​ന്ത്യ​യ്‌​ക്കൊ​പ്പം; യു​എ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് മേ​ധാ​വി
Saturday, April 26, 2025 12:56 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​രെ തി​ര​ഞ്ഞു​പി​ടി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ഉ​ദ്യ​മ​ത്തി​ല്‍ അ​മേ​രി​ക്ക​യു​ടെ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന് യു​എ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് മേ​ധാ​വി തു​ള്‍​സി ഗ​ബ്ബാ​ര്‍​ഡ്.

പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ളെ ഉ​റ​പ്പാ​യും നി​യ​മ​ത്തി​നു മു​ന്നി​ൽ എ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നും തു​ള്‍​സി ഗ​ബ്ബാ​ര്‍​ഡ് പ​റ​ഞ്ഞു. എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് തു​ള്‍​സി ഗ​ബ്ബാ​ര്‍​ഡി​ന്‍റെ പ്ര​തി​ക​ര​ണം.

പ​ഹ​ല്‍​ഗാ​മി​ല്‍ ഹി​ന്ദു​ക്ക​ളെ ല​ക്ഷ്യ​മി​ടു​ക​യും 26 പേ​രെ കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ഇ​സ്ലാ​മി​ക ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ഇ​ന്ത്യ​യ്‌​ക്കൊ​പ്പം എ​ല്ലാ അ​ര്‍​ഥ​ത്തി​ലും അ​മേ​രി​ക്ക നി​ല​കൊ​ള്ളു​ന്ന​താ​യി തു​ള്‍​സി ഗ​ബ്ബാ​ര്‍​ഡ് എ​ക്‌​സ് പോ​സ്റ്റി​ല്‍ കു​റി​ച്ചു.

RELATED NEWS