ത​മി​ഴ്‌​നാ​ട്ടി​ൽ പ​ച്ച മു​ട്ട ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന മ​യോ​ണൈ​സി​ന് വി​ല​ക്ക്
Thursday, April 24, 2025 3:47 PM IST
ചെ​ന്നൈ: പ​ച്ച​മു​ട്ട ചേ​ര്‍​ത്ത മ​യോ​ണൈ​സ് ഉ​ണ്ടാ​ക്കു​ന്ന​തി​നും സൂ​ക്ഷി​ക്കു​ന്ന​തി​നും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ത​മി​ഴ്‌​നാ​ട്. ഏ​പ്രി​ല്‍ എ​ട്ട് മു​ത​ലാ​ണ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

ഫു​ഡ് സേ​ഫ്റ്റി ആ​ന്‍​ഡ് സ്റ്റാ​ന്‍​ഡേ​ര്‍​ഡ് ആ​ക്ട് (2006) പ്ര​കാ​രം ഒ​രു വ​ര്‍​ഷ​ത്തേ​ക്കാ​ണ് നി​രോ​ധ​നം. പ​ച്ച​മു​ട്ട, വെ​ജി​റ്റ​ബി​ള്‍ ഓ​യി​ല്‍, വി​നാ​ഗി​രി എ​ന്നി​വ​യു​പ​യോ​ഗി​ച്ചാ​ണ് സാ​ധാ​ര​ണ മ​യോ​ണൈ​സ് ഉ​ണ്ടാ​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ സാ​ല്‍​മൊ​ണ​ല്ല ബാ​ക്റ്റീ​രി​യ​യു​ണ്ടാ​കാ​ന്‍ ഏ​റെ സാ​ധ്യ​ത​യു​ള്ള ഈ ​രീ​തി ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​യേ​ക്കും എ​ന്ന് ത​മി​ഴ്‌​നാ​ട് ഫു​ഡ് സേ​ഫ്റ്റി ആ​ന്‍​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍. ലാ​ല്‍​വേ​ണ പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​റ​യു​ന്നു.

മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ മ​യോ​ണൈ​സ് കൃ​ത്യ​മാ​യി സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ല്‍ സൂ​ക്ഷ്മാ​ണു​ക്ക​ള്‍ അ​ടി​ഞ്ഞു​കൂ​ടാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​ണ്.

സാ​ല്‍​മൊ​ണെ​ല്ല ടൈ​ഫി​മു​റി​യം, എ​സ്‌​ഷെ​റി​ഷി​യ കോ​ളി, ലി​സ്റ്റീ​രി​യ മോ​ണോ​സൈ​റ്റോ​ജെ​ന്‍​സ് എ​ന്നീ സൂ​ക്ഷ്മാ​ണു​ക്ക​ളാ​ണ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​യോ​ണൈ​സി​ലെ അ​ക്ര​മ​കാ​രി​ക​ള്‍. മ​യോ​ണൈ​സി​ല്‍ പ​ച്ച​മു​ട്ട ഉ​പ​യോ​ഗി​ക്കു​ന്ന​ത് 2023-ല്‍ ​ത​ന്നെ കേ​ര​ളം നി​രോ​ധി​ച്ചി​രു​ന്നു.

RELATED NEWS