ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​പ്പി​ക്ക​ണം; കെ.​എം.​ഏ​ബ്ര​ഹാം മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി
Tuesday, April 15, 2025 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​പ്പി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കി​ഫ്ബി സി​ഇ​ഒ കെ.​എം.​ഏ​ബ്ര​ഹാം മു​ഖ്യ​മ​ന്ത്രി പിണറായി വിജയന് ക​ത്ത് ന​ൽ​കി. കേ​സി​ൽ കെ.​എം.​ഏ​ബ്ര​ഹാ​മി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യ​ത്.

ഗൂ​ഢാ​ലോ​ച​ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണം. പ​രാ​തി​ക്കാ​ര​ൻ ജോ​മോ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​ത്. ജോ​മോ​നൊ​പ്പം ര​ണ്ടു പേ​ർ​ക്കു​കൂ​ടി ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്നു.

2015 മു​ത​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു. മൂ​ന്ന് പേ​രും സം​സാ​രി​ച്ച​ന്‍റെ കാ​ൾ റെ​ക്കോ​ർ​ഡ് രേ​ഖ ത​ന്‍റെ പ​ക്ക​ൽ ഉ​ണ്ടെ​ന്നും കെ.​എം.​ഏ​ബ്ര​ഹാം പ​റ​ഞ്ഞു. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന പ​രാ​തി​യി​ല്‍ ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബ​ഞ്ച് ഉ​ത്ത​ര​വ് പ്ര​കാ​രം സി​ബി​ഐ കൊ​ച്ചി​യൂ​ണി​റ്റാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം സി​ബി​ഐ അ​ന്വേ​ഷ​ണ ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കാ​നാ​ണ് കെ.​എം.​എ​ബ്ര​ഹാ​മി​ന്‍റെ നീ​ക്കം. ഇ​തി​നാ​യി അ​ഭി​ഭാ​ഷ​മാ​രു​മാ​യി അ​ദ്ദേ​ഹം ആ​ശ​യ വി​നി​മ​യം ന​ട​ത്തി.

RELATED NEWS