ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി പി​ടി​യി​ൽ
Monday, April 14, 2025 4:27 PM IST
തൃ​ശൂ​ർ: ഓ​ൺ​ലൈ​നി​ലൂ​ടെ തൃ​ശൂ​ർ സ്വ​ദേ​ശി​യു​ടെ 1.90 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി പി​ടി​യി​ൽ. ഫെ​യ്‌​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പെ​ട്ട് വ്യാ​ജ​വാ​ഗ്ദ‌ാ​ന​ങ്ങ​ൾ ന​ൽ​കി പ​ണം ത​ട്ടി​യ ഓ​സ്റ്റി​ൻ ഓ​ഗ്ബ​യെ​യാ​ണു തൃ​ശൂ​ർ സി​റ്റി ക്രൈം ​ബ്രാ​ഞ്ച് സം​ഘം പി​ടി​കൂ​ടി​യ​ത്.

മാ​ർ​ച്ച് ഒ​ന്നി​നാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വ​ത്തി​നു തു​ട​ക്കം. സി​റി​യ​യി​ൽ യു​ദ്ധം വ​ന്ന​പ്പോ​ൾ ര​ക്ഷ​പ്പെ​ട്ട് തു​ർ​ക്കി​യി​ൽ വ​ന്ന​താ​ണെ​ന്നും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന യു​എ​സ് ഡോ​ള​റു​ക​ളും വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും അ​ട​ങ്ങി​യ ര​ണ്ട് ബോ​ക്‌​സു​ക​ൾ ഈ​ജി​പ്‌​റ്റി​ലെ മി​ഡി​ൽ ഈ​സ്റ്റ് വോ​ൾ​ട്ട് ക​മ്പ​നി​യു​ടെ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നും പ്ര​തി പ​റ​ഞ്ഞു.

ബോ​ക്‌​സു​ക​ൾ ഓ​ത​റൈ​സേ​ഷ​ൻ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി പ​ണ​മ​യ​ച്ച് ത​ര​ണ​മെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് 2023 മാ​ർ​ച്ച് മു​ത​ൽ ജൂ​ൺ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി ഒ​രു കോ​ടി തൊ​ണ്ണൂ​റ് ല​ക്ഷം രൂ​പ കൈ​പ​റ്റു​ക​യാ​യി​രു​ന്നു.

ത​ട്ടി​പ്പാ​ണെ​ന്നു മ​ന​സി​ലാ​യ​തോ​ടെ തൃ​ശൂ​ർ സ്വ​ദേ​ശി ഒ​ല്ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്നു മും​ബൈ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

RELATED NEWS