ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ നി​ശാ ക്ല​ബ്ബി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു; 58 പേ​ർ മ​രി​ച്ചു
Wednesday, April 9, 2025 4:22 AM IST
സാ​ന്‍റോ ഡൊ​മിം​ഗോ: ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ നി​ശാ ക്ല​ബ്ബി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് 58 പേ​ർ മ​രി​ച്ചു. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ സാ​ന്‍റോ ഡൊ​മിം​ഗോ​യി​ലാ​ണ് സം​ഭ​വം.

അ​പ​ക​ട​ത്തി​ൽ 100 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ജു​വാ​ൻ മാ​നു​വ​ൽ മെ​ൻ​ഡ​സ് പ​റ​ഞ്ഞു.​സം​ഭ​വ​സ​മ​യ​ത്ത് വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന ഗാ​യ​ക​ൻ റ​ബ്ബി പെ​രേ​സി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ വി​ശ്ര​മ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണെ​ന്നും ദു​ര​ന്ത​ത്തി​ൽ ക​ടു​ത്ത ദുഃ​ഖ​മു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് ലൂ​യി​സ് അ​ബി​ന​ഡെ​ർ എ​ക്സി​ൽ കു​റി​ച്ചു.

RELATED NEWS