ഹി​ന്ദു​ക്ക​ൾ സു​ര​ക്ഷി​ത​രാ​ണെ​ങ്കി​ൽ മു​സ്‌ലിം​ക​ളും സു​ര​ക്ഷി​ത​രാ​ണ്: യോ​ഗി ആ​ദി​ത്യ​നാ​ഥ്
Wednesday, March 26, 2025 4:14 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ എ​ല്ലാ മ​ത​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള ആ​ളു​ക​ളും സു​ര​ക്ഷി​ത​രാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ഹി​ന്ദു​ക്ക​ൾ സു​ര​ക്ഷി​ത​രാ​ണെ​ങ്കി​ൽ ​മു​സ്‌ലിം​ക​ളും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

താ​ൻ ഒ​രു "യോ​ഗി' ആ​ണെ​ന്നും എ​ല്ലാ​വ​രു​ടെ​യും സ​ന്തോ​ഷം ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞു. നൂ​റ് ഹി​ന്ദു കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​രു മു​സ്‌​ലിം കു​ടും​ബം സു​ര​ക്ഷി​ത​മാ​ണ്. എ​ല്ലാ മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ളും അ​നു​ഷ്ഠി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം അ​വ​ർ​ക്കു​ണ്ടാ​കും.

എ​ന്നാ​ൽ 100 മു​സ്‌ലിം കു​ടും​ബ​ങ്ങ​ളി​ൽ 50 ഹി​ന്ദു​ക്ക​ൾ​ക്ക് സു​ര​ക്ഷി​ത​രാ​യി​രി​ക്കാ​ൻ ക​ഴി​യു​മോ? ഇ​ല്ല. ബം​ഗ്ലാ​ദേ​ശ് ഒ​രു ഉ​ദാ​ഹ​ര​ണ​മാ​ണ്. ഇ​തി​നു​മു​മ്പ്, പാ​ക്കി​സ്ഥാ​ൻ ഒ​രു ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

2017ൽ ​ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം സം​സ്ഥാ​ന​ത്ത് ക​ലാ​പ​മു​ണ്ടാ​യി​ട്ടി​ല്ല. യു​പി​യി​ൽ ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ എ​ട്ട് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥ് വ്യ​ക്ത​മാ​ക്കി.

RELATED NEWS