ധാ​തു ഖ​ന​ന ക​രാ​ർ ഏ​ത് സ​മ​യ​ത്തും ഒ​പ്പി​ടാ​ൻ ത​യാ​റാ​ണെ​ന്ന് സെ​ല​ൻ​സ്കി
Wednesday, March 5, 2025 11:08 AM IST
കീ​വ്: അ​മേ​രി​ക്ക​യു​മാ​യി ധാ​തു ഖ​ന​ന ക​രാ​ർ ഏ​ത് സ​മ​യ​ത്തും ഒ​പ്പി​ടാ​ൻ ത​യാ​റാ​ണെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​യു​മാ​യി ക​രാ​റി​ന് ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം വൈ​റ്റ് ഹൗ​സി​ല്‍ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യു​ള്ള വാ​ഗ്വാ​ദ​ത്തി​ലും സെ​ല​ൻ​സ്കി ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. ശാ​ശ്വ​ത​മാ​യ സ​മാ​ധാ​ന​ത്തി​നു ട്രം​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും സെ​ല​ൻ​സ്കി എ​ക്സി​ൽ കു​റി​ച്ചു.

യു​എ​സി​ന്‍റെ പി​ന്തു​ണ​യ്ക്ക് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് ആ​വ​ർ​ത്തി​ച്ച് ന​ന്ദി​യും പ​റ​ഞ്ഞു.​യു​ക്രെ​യ്നി​നു​ള്ള സൈ​നി​ക-​സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ യു​എ​സ് നി​ർ​ത്തി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സെ​ല​ൻ​സ്കി​യു​ടെ മാ​പ്പു​പ​റ​ച്ചി​ൽ.

RELATED NEWS