കേ​ന്ദ്ര ബ​ജ​റ്റ് ഇ​ന്ന്; പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ കാ​ത്ത് രാ​ജ്യം
Saturday, February 1, 2025 3:21 AM IST
ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ സ​മ്പൂ​ർ​ണ ബ​ജ​റ്റ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ഇ​ന്ന് അ​വ​ത​രി​പ്പി​ക്കും. നി​ല​വി​ലെ ആ​ദാ​യ നി​കു​തി സ്ലാ​ബു​ക​ളി​ല്‍ മാ​റ്റ​മു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

നി​ല​വി​ൽ മൂ​ന്ന് ല​ക്ഷം രൂ​പ വ​രെ വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് ആ​ദാ​യ​നി​കു​തി ഇ​ല്ല. എ​ന്നാ​ൽ ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ൽ അ​ത് അ​ഞ്ച് ല​ക്ഷ​മാ​യി ഉ​യ‍​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. പ​ഴ​യ നി​കു​തി വ്യ​വ​സ്ഥ​യി​ൽ 2.50 ല​ക്ഷം രൂ​പ വ​രെ വ​രു​മാ​ന​മു​ള്ള​വ​രാ​ണ് നി​കു​തി ബാ​ധ്യ​ത ഇ​ല്ലാ​ത്ത​വ​ർ.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നും വി​ല​ക്ക​യ​റ്റം പി​ടി​ച്ചു നി​ര്‍​ത്താ​നും നി​കു​തി​യി​ലു​മൊ​ക്കെ എ​ന്തൊ​ക്കെ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നാ​ണ് രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന​ത്.

ക​ട​മെ​ടു​പ്പ് പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച​തും നി​കു​തി​യി​ല്‍ ഉ​ണ്ടാ​യ കു​റ​വും മൂ​ലം കേ​ര​ള​ത്തി​നു​ണ്ടാ​യ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​ന്‍ 24,000 കോ​ടി രൂ​പ​യു​ടെ പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം.

മു​ണ്ട​ക്കൈ- ചൂ​ര​ല്‍​മ​ല ദു​ര​ന്ത ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം, വി​ഴി​ഞ്ഞം തു​റ​മു​ഖം, മ​നു​ഷ്യ- വ​ന്യ​ജീ​വി സം​ഘ​ര്‍​ഷ​ത്തി​ന് പ​രി​ഹാ​രം എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​ത്യേ​ക പാ​ക്കേ​ജ് ആ​ണ് സം​സ്ഥാ​നം ല​ക്ഷ്യ​മി​ടു​ന്ന​ത്.

RELATED NEWS