"ക​മ്മ്യൂ​ണി​സ്റ്റ്‌ പി​ശാ​ചു​ക്ക​ളോ​ട് ഒ​രി​ക്ക​ലും സ​ന്ധി​യി​ല്ല';​ആ​ഞ്ഞ​ടി​ച്ച് സു​ധാ​ക​ര​ൻ
Friday, January 31, 2025 9:33 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ക​ലാ​ല​യ​ങ്ങ​ളെ ക​ശാ​പ്പു​ശാ​ല​ക​ൾ ആ​ക്കി​യി​ട്ടു​ള്ള എ​സ്എ​ഫ്ഐ​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ ഇ​നി​യും പ്ര​തി​രോ​ധി​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. കേ​ര​ള​ത്തെ സി​പി​എ​മ്മി​ന്‍റെ​യും എ​സ്എ​ഫ്ഐ​യു​ടേ​യും ഒ​ക്കെ ഗു​ണ്ടാ​യി​സ​ത്തി​ൽ നി​ന്ന് മോ​ചി​പ്പി​ക്കു​ക എ​ന്ന​താ​ണ് ജ​ന​ങ്ങ​ൾ കോ​ൺ​ഗ്ര​സി​ലും യു​ഡി​എ​ഫി​ലും ഒ​ക്കെ അ​ർ​പ്പി​ച്ചി​ട്ടു​ള്ള ദൗ​ത്യ​മെ​ന്നും സു​ധാ​ക​ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ക​മ്മ്യൂ​ണി​സ്റ്റ്‌ പി​ശാ​ചു​ക്ക​ളോ​ട് ഒ​രി​ക്ക​ലും സ​ന്ധി​യി​ല്ലെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഡി ​സോ​ൺ ക​ലോ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഫെ​യ്ബു​ക്ക് കു​റി​പ്പി​ലാ​ണ് സു​ധാ​ക​ര​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

"യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കി​ട്ടാ​ത്ത​തി​ന്‍റെ പേ​രി​ൽ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ ക​ലാ​പം ഉ​ണ്ടാ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് എ​സ്എ​ഫ്ഐ ക്രി​മി​ന​ലു​ക​ൾ സ്വീ​ക​രി​ച്ച​ത്. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി​യാ​ണ് ക​ലോ​ത്സ​വ​വേ​ദി​ക​ളി​ൽ എ​സ്എ​ഫ്ഐ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. ക്ഷ​മ​യു​ടെ എ​ല്ലാ സീ​മ​ക​ളും ലം​ഘി​ച്ച​പ്പോ​ഴാ​ണ് എ​ന്‍റെ കു​ട്ടി​ക​ൾ തി​രി​ഞ്ഞു നി​ന്ന​തും പ്ര​തി​രോ​ധി​ച്ച​തും.'-​സു​ധാ​ക​ര​ൻ കു​റി​ച്ചു.

"ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ക്വ​ട്ടേ​ഷ​ൻ ഗു​ണ്ട​ക​ളു​മാ​യി വ​ന്ന് ഒ​റ്റ​യ്ക്ക് നി​ൽ​ക്കു​ന്ന രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ മ​ർ​ദ്ദി​ക്കു​ന്ന സി​പി​എം രീ​തി അ​ല്ല അ​വി​ടെ ക​ണ്ട​ത്. എ​സ്എ​ഫ്ഐ​യു​ടെ അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ​യു​ള്ള നേ​ർ​ക്കു​നേ​ർ പ്ര​തി​രോ​ധ​മാ​ണ്. കെ​എ​സ്‌​യു​വി​ന്‍റെ പ​ത്ത് ചു​ണ​ക്കു​ട്ടി​ക​ൾ നേ​രെ നി​ന്ന​പ്പോ​ൾ നൂ​റോ​ളം വ​രു​ന്ന എ​സ്എ​ഫ്ഐ ക്രി​മി​ന​ലു​ക​ളാ​ണ് അ​വി​ടെ​നി​ന്നും ഓ​ടി​പ്പോ​യ​ത്.'-​സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

വ​സ്തു​ത മ​റ​ച്ചു വ​ച്ച് കൊ​ടും ക്രി​മി​ന​ലു​ക​ൾ ആ​യ എ​സ്എ​ഫ്ഐ​ക്കാ​രെ ന്യാ​യീ​ക​രി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന മാ​ധ്യ​മ​ങ്ങ​ൾ എ​ന്ത് സ​ന്ദേ​ശ​മാ​ണ് കേ​ര​ള​ത്തി​ന്‌ ന​ൽ​കു​ന്ന​തെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ ചോ​ദി​ച്ചു. എ​സ്എ​ഫ്ഐ ന​ൽ​കു​ന്ന വ്യാ​ജ ര​ക്ത​സാ​ക്ഷി​ക്ക​ണ​ക്കു​ക​ൾ ജ​ന​ങ്ങ​ൾ വി​ശ്വ​ക്കി​ല്ലെ​ന്നും സി​പി​എം പ​ക്ഷ​ത്തു​ള്ള മാ​ധ്യ​മ​ങ്ങ​ൾ മാ​ത്ര​മെ വി​ശ്വ​സി​ക്കു​ക​യു​ള്ളു​വെ​ന്നും സു​ധാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

സി​പി​എം പ​ക്ഷ​ത്തു​ള്ള മാ​ധ്യ​മ വേ​ട്ട​യാ​ട​ലു​ക​ൾ എ​ന്ന​ത്തേ​യും പോ​ലെ ന​ട​ക്ക​ട്ടെ​യെ​ന്നും എ​ല്ലാ​ത്തി​ന്‍റെ​യും മു​ക​ളി​ൽ സ​ത്യ​വും ന്യാ​യ​വും ജ​ന​ങ്ങ​ളും ഉ​ണ്ടെ​ന്നും ശ​രി ത​ങ്ങ​ളു​ടെ പ​ക്ഷ​ത്താ​ണെ​ന്നും സു​ധാ​ക​ര​ൻ‌ കു​റി​ച്ചു.

"അ​തു​കൊ​ണ്ട് ത​ന്നെ ഈ ​ക്രി​മി​ന​ലു​ക​ൾ​ക്കെ​തി​രെ​യു​ള്ള ജ​ന​പ​ക്ഷ പോ​രാ​ട്ട​ത്തി​ൽ വി​ജ​യ​വും ഞ​ങ്ങ​ൾ​ക്ക് ത​ന്നെ​യാ​വും. കേ​ര​ള​ത്തെ, സി​പി​എം ഗു​ണ്ടാ​യി​സ​ത്തി​ൽ നി​ന്ന് മോ​ചി​പ്പി​ക്കു​ക എ​ന്ന​താ​ണ് ജ​ന​ങ്ങ​ൾ ഞ​ങ്ങ​ളി​ൽ അ​ർ​പ്പി​ച്ചി​ട്ടു​ള്ള ദൗ​ത്യം. അ​ത് അ​തി​ന്‍റെ വ​ഴി​ക്ക് ത​ന്നെ ഞ​ങ്ങ​ൾ ന​ട​ത്തും.'-​സു​ധാ​ക​ര​ൻ കു​റി​ച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.