കോ​ഹ്‌​ലി വീ​ണ്ടും രഞ്ജിക്കു​പ്പാ​യ​ത്തി​ൽ; ഡ​ൽ​ഹി ഇ​ന്നു റ​യി​ൽ​വേ​യ്ക്കെ​തി​രേ
Thursday, January 30, 2025 8:43 AM IST
ന്യൂ​ഡ​ൽ​ഹി: പ​തി​മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ ക​ളി​ക്കാ​നൊ​രു​ങ്ങി ഇ​ന്ത്യ​ൻ ദേ​ശീ​യ ടീം ​മു​ൻ ക്യാ​പ്റ്റ​നും സീ​നി​യ​ർ താ​ര​വു​മാ​യ വി​രാ​ട് കോ​ഹ്‌​ലി.

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ബോ​ർ​ഡ​ർ ഗാ​വ​സ്ക​ർ ട്രോ​ഫി​യി​ലെ മോ​ശം പ്ര​ക​ട​ന​ത്തെ​ത്തു​ട​ർ​ന്ന് ഫോം ​വീ​ണ്ടെ​ടു​ക്കാ​നാ​ണ് പ​തി​റ്റാ​ണ്ടി​നു​ശേ​ഷം കോ​ഹ്‌​ലി ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​ത്. രഞ്ജി ട്രോ​ഫി ഗ്രൂ​പ്പ് ഡി​യി​ൽ റ​യി​ൽ​വേ​യ്ക്കെ​തി​രേ വ്യാ​ഴാ​ഴ്ച അ​രു​ണ്‍ ജ​യ്റ്റ്‌​ലി സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ ഒ​ന്പ​തി​നാ​ണു മ​ത്സ​രം. കോ​ഹ്‌​ലി​യു​ടെ വ​ര​വോ​ടെ മ​ത്സ​ര​വും ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു.

മു​പ്പ​ത്തി​യാ​റു​കാ​ര​നാ​യ കോ​ഹ്‌​ലി ബോ​ർ​ഡ​ർ-​ഗാ​വ​സ്ക​ർ ട്രോ​ഫി​യി​ൽ ഓ​സീ​സി​നെ​തി​രേ എ​ട്ടു പ്രാ​വ​ശ്യം ബാ​റ്റി​ൽ എ​ഡ്ജ് എ​ടു​ത്ത് പു​റ​ത്താ​യി​രു​ന്നു. ഇ​ത്ത​രം പ​ന്തു​ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​യോ​ടെ പ​രി​ശീ​ല​നം ന​ട​ത്തി​യ താ​രം ബാ​റ്റി​ല​ട​ക്കം മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ് ഇ​ന്നി​റ​ങ്ങു​ന്ന​ത്.

സാ​ധാ​ര​ണ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബാ​റ്റു​ക​ളേ​ക്കാ​ൾ ക​ട്ടി​കു​റ​ഞ്ഞ എ​ഡ്ജു​ക​ളോ​ടു കൂ​ടി​യ ബാ​റ്റി​ലാ​ണു​പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. ഫ്ര​ണ്ട് ഫു​ട്ട് സ്ട്രോ​ക്ക്, ബാ​ക്ക് ഓ​ഫ് ലെ​ങ്ത് ബോ​ളു​ക​ളി​ൽ പ​രി​ശീ​ല​നം ന​ട​ത്തി​യ കോ​ഹ്‌​ലി പ്ര​തി​രോ​ധി​ച്ചും ആ​ക്ര​മി​ച്ചും ക​ളി​ച്ചു. സ്പി​ന്നും പേ​സും മാ​റി​മാ​റി ക​ളി​ച്ച താ​രം മി​ക​വോ​ടെ ബാ​റ്റ് ചെ​യ്ത​ത് ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ ഫോം ​ക​ണ്ടെ​ത്തു​മെ​ന്ന സൂ​ച​ന​യാ​ണ്.

2006 ന​വം​ബ​റി​ൽ ത​മി​ഴ്നാ​ടി​നെ​തി​രേ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റി​യ കോ​ഹ്‌​ലി 2012-13 സീ​സ​ണി​ലാ​ണ് അ​വ​സാ​ന​മാ​യി ക​ളി​ച്ച​ത്. ആ​റു വ​ർ​ഷ​ത്തി​നി​ടെ ആ​കെ 23 മ​ത്സ​ര​ങ്ങ​ള​ട​ങ്ങു​ന്ന ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ് ക​രി​യ​ർ.

അ​ര​ങ്ങേ​റ്റ​ത്തി​ൽ പ​ത്ത് റ​ണ്‍​സ് എ​ടു​ത്ത് പു​റ​ത്താ​യെ​ങ്കി​ലും പി​ന്നീ​ടു​ള്ള 22 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് അ​ഞ്ച് സെ​ഞ്ചു​റി​യും നി​ര​വ​ധി അ​ർ​ധ​സെ​ഞ്ചു​റി​യു​മ​ട​ക്കം 36 ഇ​ന്നിം​ഗ്സി​ൽ​നി​ന്നാ​യി 50.77 ശ​രാ​ശ​രി​യി​ൽ 1574 റ​ണ്‍​സ് നേ​ടി.

2010ൽ ​ബം​ഗാ​ളി​നെ​തി​രേ 267 പ​ന്തി​ൽ 173 റ​ണ്‍​സ് നേ​ടി ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലെ ഉ​യ​ർ​ന്ന സ്കോ​ർ നേ​ടി​യ കോ​ഹ്‌​ലി ഫോം ​ക​ണ്ടെ​ത്തി വി​വാ​ദ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യു​മാ​യി ദേ​ശീ​യ ടീ​മി​ലേ​ക്കു തി​രി​ച്ചെ​ത്തു​മോ​യെ​ന്നാ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.