ജ​നു​വ​രി​യി​ലെ വി​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ എ​ല്ലാ റേ​ഷ​ൻ ക​ട​ക​ളി​ലു​മു​ണ്ട്: ജി.​ആ​ർ.​അ​നി​ൽ
Wednesday, January 29, 2025 11:11 PM IST
തി​രു​വ​ന​ന്ത​പു​രം:​ജ​നു​വ​രി​യി​ലെ വി​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ എ​ല്ലാ റേ​ഷ​ൻ ക​ട​ക​ളി​ലു​മു​ണ്ടെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ. റേ​ഷ​ൻ​ക​ട​ക​ളി​ൽ സ്റ്റോ​ക്ക് ഇ​ല്ലെ​ന്നും ക​ട​ക​ൾ കാ​ലി​യാ​ണെ​ന്നു​മു​ള്ള ചി​ല മാ​ധ്യ​മ​വാ​ർ​ത്ത​ക​ൾ വ​സ്തു​താ വി​രു​ദ്ധ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജ​നു​വ​രി​യി​ലെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ര​ണ്ടു​ദി​വ​സ​ത്തി​ന​കം റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ കൈ​പ്പ​റ്റ​ണ​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ഈ ​മാ​സ​ത്തെ റേ​ഷ​ൻ വി​ത​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ​മാ​രു​ടെ​യും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​മാ​രു​ടെ​യും യോ​ഗം ഭ​ക്ഷ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വി​ളി​ച്ചു​ചേ​ർ​ത്തു.

ജ​നു​വ​രി​യി​ലെ റേ​ഷ​ൻ വി​ത​ര​ണ​ത്തി​ന്‍റെ പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്തു. റേ​ഷ​ൻ വി​ത​ര​ണ​ത്തി​ന്‍റെ തോ​ത് ക​ഴി​ഞ്ഞ മാ​സ​ത്തേ​ക്കാ​ൾ കു​റ​വു​ള്ള ജി​ല്ല​ക​ളി​ൽ വി​ത​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശം ന​ൽ​കി.

ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ വാ​തി​ൽ​പ​ടി വി​ത​ര​ണ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കാ​ൻ മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചു. വ​യ​നാ​ട് ജി​ല്ല​യി​ൽ 81.57 ശ​ത​മാ​ന​വും മ​ല​പ്പു​റ​ത്ത് 80 ശ​ത​മാ​ന​വും കാ​സ​ർ​ഗോ​ഡ് 77.7 ശ​ത​മാ​ന​വും പേ​ർ ജ​നു​വ​രി​യി​ലെ റേ​ഷ​ൻ വി​ഹി​തം കൈ​പ്പ​റ്റി. വാ​തി​ൽ​പ​ടി വി​ത​ര​ണ​ത്തി​ലെ ക​രാ​റു​കാ​രു​ടെ സ​മ​രം പി​ൻ​വ​ലി​ച്ച​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും വേ​ഗ​ത്തി​ൽ വി​ത​ര​ണം ന​ട​ന്നു​വ​രു​ന്നു.

ഫെ​ബ്രു​വ​രി​യി​ലെ വി​ത​ര​ണ​ത്തി​നു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്ക് വാ​തി​ൽ​പ​ടി​യാ​യി എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. റേ​ഷ​ൻ​വ്യാ​പാ​രി​ക​ളു​ടെ ക​ട​യ​ട​പ്പ് സ​മ​രം പി​ൻ​വ​ലി​ച്ചി​ട്ടും സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ റേ​ഷ​ൻ​ക​ട​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല എ​ന്ന മാ​ധ്യ​മ വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും വ​സ്തു​ത സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സം​സ്ഥാ​ന റേ​ഷ​നിം​ഗ് ക​ൺ​ട്രോ​ള​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ലൈ​സ​ൻ​സി​ക്ക് റേ​ഷ​ൻ​ക​ട അ​ട​ച്ചി​ടു​ന്ന​തി​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും റേ​ഷ​ൻ​വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന ഏ​തൊ​രു പ്ര​വൃ​ത്തി​യും അ​ച്ച​ട​ക്ക ലം​ഘ​ന​മാ​യി കാ​ണു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഡി​സം​ബ​റി​ലെ ക​മ്മീ​ഷ​ൻ എ​ല്ലാ വ്യാ​പാ​രി​ക​ളു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് കൈ​മാ​റി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.