നീ​റ്റ് പി​ജി പ്ര​വേ​ശ​നം; താ​മ​സ സ്ഥ​ലം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സം​വ​ര​ണം ത​ട​ഞ്ഞ് സു​പ്രീം കോ​ട​തി
Wednesday, January 29, 2025 8:43 PM IST
ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പിജി പ്ര​വേ​ശ​ന​ത്തി​ല്‍ നി​ര്‍​ണാ​യ​ക ന​ട​പ​ടി​യു​മാ​യി സു​പ്രീം കോ​ട​തി. താ​മ​സ സ്ഥ​ലം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സം​വ​ര​ണം ത​ട​ഞ്ഞു. സം​സ്ഥാ​ന ക്വാ​ട്ട​യി​ല്‍ ത​ദ്ദേ​ശീ​യ​ര്‍​ക്ക് ന​ല്‍​കു​ന്ന സം​വ​ര​ണ​മാ​ണ് ത​ട​ഞ്ഞ​ത്.

ഇ​ത്ത​രം സം​വ​ര​ണം ഭ​ര​ണ​ഘ​ട​ന ന​ല്‍​കു​ന്ന തു​ല്യ​ത​യ്ക്കു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് ജ​സ്റ്റി​സ് ഹൃ​ഷി​കേ​ശ് റോ​യ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. സം​സ്ഥാ​ന ക്വാ​ട്ട​യി​ലും മെ​റി​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം ന​ട​ത്തേ​ണ്ടെ​തെ​ന്ന് മൂ​ന്നം​ഗ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു.

ഇ​തോ​ടെ മു​ഴു​വ​ന്‍ സീ​റ്റു​ക​ളി​ലേ​ക്കും എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ്ര​വേ​ശ​നം നേ​ടാ​നാ​കും. വി​ധി ഇ​തി​നോ​ട​കം അ​നു​വ​ദി​ച്ച സം​വ​ര​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി.

നാ​മെ​ല്ലാ​വ​രും ഇ​ന്ത്യ​യി​ലെ താ​മ​സ​ക്കാ​രാ​ണെ​ന്നും ഇ​ന്ത്യ​യി​ൽ എ​വി​ടെ​യും താ​മ​സി​ക്കാ​ന്‍ പൗ​ര​ന്‍​മാ​ര്‍​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും കോ​ട​തി ഓ​ര്‍​മി​പ്പി​ച്ചു.

RELATED NEWS