ഭ​ർ​ത്താ​വി​ന്‍റെ ക്രൂ​ര​പീ​ഡ​ന​ത്തി​ൽ മ​നം​നൊ​ന്ത് യു​വ​തി ജീ​വ​നൊ​ടു​ക്കി
Wednesday, January 29, 2025 2:04 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ൽ ഭ​ർ​ത്താ​വി​ന്‍റെ പീ​ഡ​ന​ത്തി​ൽ മ​നം​നൊ​ന്ത് 24കാ​രി​യാ​യ യു​വ​തി ജീ​വ​നൊ​ടു​ക്കി. ഈ ​മാ​സം 24 ന് ​ന​ട​ന്ന സം​ഭ​വ​ത്തെ തു​ട​ർ​ന്ന് 32 കാ​ര​നാ​യ ഭ​ർ​ത്താ​വി​നെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തു.

മ​രി​ക്കു​ന്ന​തി​ന് മു​ൻ​പ് വീ​ഡി​യോ കോ​ൾ ചെ​യ്ത് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് യു​വ​തി അ​മ്മ​യോ​ട് വി​വ​രി​ച്ചി​രു​ന്നു. നാ​ഗ്പു​രി​ലെ ഓ​ൾ​ഡ് ബ​ഗ​ദ്ഗ​ഞ്ച് പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​രി​യാ​യ യു​വ​തി, ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ ഏ​ഴി​നാ​ണ് വി​വാ​ഹി​ത​യാ​യ​ത്.

വി​വാ​ഹം ക​ഴി​ഞ്ഞ​യു​ട​ൻ ത​ന്നെ ഭ​ർ​ത്താ​വ് യു​വ​തി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ തു​ട​ങ്ങി. കൂ​ടാ​തെ മാ​താ​പി​താ​ക്ക​ളു​മാ​യി സം​സാ​രി​ക്കാ​നും ഇ​യാ​ൾ യു​വ​തി​യെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

ജ​നു​വ​രി 24 ന് ​രാ​വി​ലെ 10.45 ഓ​ടെ, പാ​ർ​ഡി ഏ​രി​യ​യി​ലെ ജ​യ് ദു​ർ​ഗ ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന അ​മ്മ​യെ വീ​ഡി​യോ കോ​ൾ ചെ​യ്ത യു​വ​തി, ഭ​ർ​ത്താ​വി​ന്‍റെ പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ​റ​ഞ്ഞു. പി​ന്നീ​ട്, അ​തേ ദി​വ​സം രാ​ത്രി 11 ഓ​ടെ യു​വ​തി വീ​ട്ടി​ലെ സീ​ലിം​ഗ് ഫാ​നി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.