ഹെ​റോ​യി​ൻ ക​ട​ത്ത്കേ​സ്; ടാ​ൻ​സാ​നി​യ​ൻ പൗ​ര​നെ വെ​റു​തെ വി​ട്ടു
Wednesday, January 29, 2025 12:12 AM IST
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി 20 കോ​ടി​യോ​ളം വി​ല​വ​രു​ന്ന ഹെ​റോ​യി​ൻ ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ടാ​ൻ​സാ​നി​യ​ൻ പൗ​ര​നെ കോ​ട​തി വെ​റു​തെ വി​ട്ടു. എ​റ​ണാ​കു​ളം ഒ​ന്നാം അ​ഡി​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ​താ​ണ് വി​ധി.

ഹെ​റോ​യി​ൻ ക​ണ്ടെ​ത്തി​യെ​ന്ന് പ​റ​യു​ന്ന ചെ​ക്ക് ഇ​ൻ ബാ​ഗേ​ജ് പ്ര​തി​യു​ടെ​താ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ല. കൂ​ടാ​തെ സം​ഭ​വ​സ​മ​യ​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി​സി​ടി​വി ഫൂ​ട്ടേ​ജ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ ഡി​ആ​ർ​ഐ​ക്ക് സാ​ധി​ക്കാ​ത്ത​തും പ്രോ​സി​ക്യൂ​ഷ​ന് തി​രി​ച്ച​ടി​യാ​യി.

2022 മെ​യ് 28നാ​ണ് ടാ​ൻ​സാ​നി​യ​ൻ പൗ​ര​നാ​യ മു​ഹ​മ്മ​ദാ​ലി കു​യ്യാ​മ​നോ​യെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വെ​ച്ച് ഡി​ആ​ർ​ഐ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത മൂ​ന്നാ​മ​ത്തെ വ​ലി​യ ല​ഹ​രി മ​രു​ന്ന് കേ​സി​ൽ ആ​ണ് പ്ര​തി​യെ വെ​റു​തെ വി​ടു​ന്ന​ത്.

ഇ​ത് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ വി​ശ്വാ​സ്യ​ത​യെ ത​ന്നെ ചോ​ദ്യം ചെ​യ്തി​രി​ക്കു​ക​യാ​ണ്. പ്ര​തി​യ്ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ മു​ഹ​മ്മ​ദ് സ​ബാ​ഹ്, ലി​ബി​ൻ സ്റ്റാ​ൻ​ലി എ​ന്നി​വ​ർ ആ​ണ് ഹാ​ജ​രാ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.