നേതാജിയുടെ മരണ തീയതി പരാമര്‍ശിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്
Monday, January 27, 2025 1:46 AM IST
കോ​ല്‍​ക്ക​ത്ത: നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ല്‍ മ​ര​ണ തീ​യ​തി പ​രാ​മ​ര്‍​ശി​ച്ച​തി​ല്‍ ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് കോ​ല്‍​ക്ക​ത്ത പൊ​ലീ​സ്.

ഹി​ന്ദു​ത്വ ഗ്രൂ​പ്പാ​യ അ​ഖി​ല ഭാ​ര​തീ​യ ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ പ​രാ​തി​യി​ലാ​ണ് തെ​ക്ക​ന്‍ കോ​ല്‍​ക്ക​ത്ത​യി​ലെ ഭ​വാ​നീ​പൂ​ര്‍ പൊ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ജ​നു​വ​രി 23നാ​ണ് സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ ജ​ന്മ​ദി​നം. ഈ ​ദി​വ​സം രാ​ഹു​ല്‍ ഗാ​ന്ധി സ​മൂ​ഹ മാ​ധ്യ​മ​മാ​യ എ​ക്‌​സി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ന്‍റെ കൂ​ടെ​യു​ള്ള പോ​സ്റ്റ​റി​ല്‍ നേ​താ​ജി​യു​ടെ മ​ര​ണ തീ​യ​തി​യാ​യി 1945 ഓ​ഗ​സ്റ്റ് 18 എ​ന്ന് കു​റി​ച്ചി​രു​ന്നു. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പോ​സ്റ്റി​ന് പി​ന്നാ​ലെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ ജ​ന​ന തീ​യ​തി അ​റി​യാ​മെ​ങ്കി​ലും മ​ര​ണ തീ​യ​തി ആ​ര്‍​ക്കും അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ങ്ക​ടം എ​ക്കാ​ല​വും നി​ല​നി​ല്‍​ക്കു​മെ​ന്നും പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി പ​റ​ഞ്ഞി​രു​ന്നു.

നേ​താ​ജി​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രൂ​ഹ​മാ​യ കാ​ര്യ​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സ് മ​റ​ച്ചു​വെ​ക്കു​ക​യാ​ണെ​ന്നും നേ​താ​ജി എ​വി​ടെ​യാ​യി​രു​ന്നു​വെ​ന്നോ ഇ​പ്പോ​ള്‍ എ​വി​ടെ​യാ​ണെ​ന്നോ ഉ​ള്ള കാ​ര്യം കോ​ണ്‍​ഗ്ര​സ് മ​റ​ച്ചു​വെ​ച്ചെ​ന്നും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കു​നാ​ല്‍ ഘോ​ഷും പ​റ​ഞ്ഞു. നേ​താ​ജി​യു​ടെ മ​ര​ണ​തീ​യ​തി പ്ര​ഖ്യാ​പി​ച്ച രാ​ഹു​ല്‍ ക്ഷ​മാ​പ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.